Oddly News

ഒരൊറ്റ നാണയം മതി ഒരു മനുഷ്യന്റെ വിധിയെ മാറ്റാന്‍; അയാള്‍ കോടീശ്വരനായ കഥ

പഴയതും വിലപിടിപ്പുള്ളതുമായ നാണയങ്ങള്‍ ശേഖരിക്കാന്‍ താല്‍പ്പര്യമുള്ള ധാരാളം ആളുകള്‍ ഉണ്ട് . അവര്‍ ആ നാണയങ്ങളുടെ മൂല്യം തിരിച്ചറിയുകയും പലപ്പോഴും അവയെ ‘അമൂല്യമായി’ കണക്കാക്കുകയും ചെയ്യുന്നു. ചിലര്‍ അവരുടെ നാണയശേഖരം സുരക്ഷിതമായി സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോള്‍, മറ്റുള്ളവര്‍ അത് പ്രദര്‍ശിപ്പിക്കാന്‍കൂടി താല്‍പ്പര്യപ്പെടുന്നു. അത്തരത്തിലുള്ള ഒരു നാണയം ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ തരമായി.. ഒരു വിദേശ നാണയം ഒരു മനുഷ്യന്റെ വിധിയെതന്നെ പൂര്‍ണ്ണമായും മാറ്റി അവനെ കോടീശ്വരനാക്കി എന്നറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും.

1933-ലെ ഈ നാണയത്തിന്റെ വിശദാംശങ്ങള്‍ ഒരാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കില്‍ പങ്കുവയ്ക്കുന്നു. തുടര്‍ന്ന് അത് 140,000 പൗണ്ടിന്, അതായത് 1.5 കോടി രൂപയ്ക്ക് വില്‍ക്കുന്നു.

നാണയത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് ആ മനുഷ്യന്‍ പറഞ്ഞതിങ്ങനെ, ‘ഇതൊരു വ്യക്തിഗത ശേഖരമാണ്. നാണയം വളരെ പ്രതീകാത്മകമാണ്, അത് കാണാന്‍ ധാരാളം ആളുകള്‍ എന്നെ സന്ദര്‍ശിക്കാറുണ്ട്. സാധാരണയായി നാണയങ്ങള്‍ സേഫില്‍ സൂക്ഷിക്കുന്നതാണ്, എന്നിരുന്നാലും, 2016ല്‍ അവ എങ്ങനെയോ നഷ്ടപ്പെട്ടു, എന്നാല്‍ ഈ നാണയം ഒന്നര കോടി രൂപയ്ക്ക് വിറ്റു.’

‘പഴയ നാണയങ്ങള്‍ വിപണിയില്‍ കൊണ്ടുവന്നാല്‍ ഇതിലും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുമെന്ന് ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമോ? എന്റെ പക്കലുണ്ടായിരുന്ന നാണയം, 1933-ല്‍ യുകെയില്‍ നിന്നുള്ള ‘പ്രീ- ഡെസിമല്‍ പെനി’ നാണയമായിരുന്നു. സമാനമായ ഏഴ് നാണയങ്ങള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. അവയില്‍ ഒന്ന് കണ്ടെത്തിയാല്‍, നിങ്ങള്‍ ഭാഗ്യവാനാണെന്ന് കരുതുക’, അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ നാണയങ്ങള്‍ വിപണിയിലെത്തിച്ചാല്‍ ഇനിയും ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കപ്പെടുമെന്ന പ്രതീക്ഷയും ഇയാള്‍ പ്രകടിപ്പിച്ചു.