മലയാളമാണ് തട്ടകമെങ്കിലും ദുല്‍ഖറും ഫഹദും പൃഥ്വിരാജുമെല്ലാം മിക്കവാറും പുറത്ത് തന്നെയാണ്. തമിഴിലും തെലുങ്കിലുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌ക്കര്‍ ടീസര്‍ പുറത്തുവന്നത് മുതല്‍ വലിയ ആകാംക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. ഒരു സീരിയല്‍ കില്ലറുടെ വേഷത്തിലാണ് ദുല്‍ക്കര്‍ സിനിമയില്‍ എത്തുന്നത്
ചുപ്പ്- റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് ഓര്‍മ്മയില്ലേ ? പൂക്കാരനായ സൈക്കോ സീരിയല്‍ കില്ലറായി ദുല്‍ഖര്‍ നിറഞ്ഞാടിയ സിനിമ. സൈക്കോപതിക് സീരിയല്‍ കില്ലറുടെ വേഷം വളരെ അനായാസമായാണ് താരം അവതരിപ്പിച്ചത്. 2018-ല്‍ പുറത്തിറങ്ങിയ ‘തോളി പ്രേമ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ വെങ്കി അറ്റ്ലൂരിനൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രമായ ലക്കി ഭാസ്‌ക്കറിലും ദുല്‍ഖര്‍ സമാനമായ ഡ്യൂയല്‍ ലൈഫ് നയിക്കുന്ന കഥാപാത്രമാണ്.
മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നതെന്ന് ടീസര്‍ വെളിപ്പെടുത്തുന്നു. എല്ലാവരും അവനെ വിശ്വസ്തനും സാധാരണക്കാരനുമായ ഒരു ജീവനക്കാരനായി കാണുന്നു. എന്നാല്‍ ഒരു ഇടത്തരം ബാങ്ക് ഉദ്യോഗസ്ഥന് ചേരാത്ത ഒരു ഭാഗ്യം അവനെ അനുഗ്രഹിക്കുന്നതായി കാണാനാകുന്നു. വിനയാന്വിതനായ വ്യക്തിയില്‍ ഒരു വന്യതയുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് ടീസര്‍.
ലക്കി ബാസ്ഖറിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് ടീസറില്‍ കാര്യമായ വിവരമില്ല. നിലവില്‍ വിജയ്യുടെ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിന്റെ ഭാഗമായ മീനാക്ഷി ചൗധരി ടീസറില്‍ മിന്നി മറയുന്നുണ്ട്. ധനുഷ് നായകനായ തന്റെ അവസാന ചിത്രമായ വാതിയില്‍ വെങ്കി അറ്റ്ലൂരിക്കൊപ്പം പ്രവര്‍ത്തിച്ച സംഗീതസംവിധായകന്‍ ജിവി പ്രകാശിനെയാണ് സംവിധായകന്‍ സംഗീത വിഭാഗത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.