Health

സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാം ; രാവിലെയുള്ള ഈ ശീലങ്ങളിലൂടെ

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. നല്ല ശീലങ്ങളോടെ ദിവസം തുടങ്ങുന്നത് ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തും. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരാണെങ്കില്‍, സ്വാഭാവികമായി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ രാവിലെയുള്ള ചില ശീലങ്ങള്‍ സഹായിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം….

  • വാള്‍നട്ട് – വാള്‍നട്ട് രാവിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. വാള്‍നട്ടില്‍ ധാരാളം ഒമേഗ3 ഫാറ്റി ആസിഡ് ഉണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. വാള്‍നട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്തുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും.
  • ആരോഗ്യകരമായ പ്രഭാത ഭക്ഷണം – പോഷക സമ്പന്നമായ പ്രാതല്‍ കഴിച്ച് ദിവസം തുടങ്ങുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഫ്രഷ് ഫ്രൂട്ട്‌സ് ചേര്‍ത്ത ഓട്മീല്‍, ടോസ്റ്റ് ചെയ്ത ബ്രൊക്കോളി, മുഴുധാന്യങ്ങള്‍ ഇവയിലെല്ലാം സോല്യുബിള്‍ ഫൈബര്‍ ഉണ്ട്. ഇത് എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ദിവസവും വെറും 5 മുതല്‍ 10 ഗ്രാം വരെ സോല്യൂബിള്‍ ഫൈബര്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ 5 ശതമാനം വരെ കുറയ്ക്കും.
  • ബദാം – നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ബദാം കഴിക്കുന്നതിലൂടെ സാധിക്കും. രാവിലത്തെ ലഘുഭക്ഷണമായി ഒരു പിടി ബദാം കഴിക്കാം. ഭക്ഷണത്തില്‍ ബദാം ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താന്‍ സഹായിക്കും.
  • നടത്തം – രാവിലത്തെ വ്യായാമം നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. അടുത്തുള്ള സ്ഥലങ്ങളിലോ പാര്‍ക്കിലോ രാവിലെ നടക്കാന്‍ പോകാം. ആഴ്ചയിലെ മിക്ക ദിവസവും കുറഞ്ഞത് അര മണിക്കൂര്‍ എങ്കിലും മിതമായതു മുതല്‍ കഠിന വ്യായാമം വരെ ചെയ്യാന്‍ ശ്രമിക്കാം. പതിവായ എയ്‌റോബിക് വ്യായാമങ്ങള്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് അഞ്ച് ശതമാനം വരെ കൂട്ടുമെന്ന് പഠനം പറയുന്നു.
  • ഒലിവ് ഓയില്‍ -സസ്യ എണ്ണകള്‍ക്കും വെണ്ണയ്ക്കും പകരം പാചകത്തിന് ഒലിവ് ഓയില്‍ ഉപയോഗിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്തും. ഒലിവ് ഓയിലില്‍ ധാരാളം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഉണ്ട്. ഇത് നല്ല കൊളസ്‌ട്രോള്‍ കൂട്ടും. ഒലിവ് ഓയില്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ല കൊളസ്‌ട്രോള്‍ ആയ എച്ച്ഡിഎല്ലിന്റെ അളവ് കൂട്ടും.
  • ഗ്രീന്‍ ടീ – ഗ്രീന്‍ ടീയില്‍ കറ്റേച്ചിനുകള്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. സാധാരണ കാപ്പിക്കു പകരം ഗ്രീന്‍ ടീ കുടിച്ച് ദിവസം തുടങ്ങാം. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.
  • ധ്യാനം – രാവിലെ ധ്യാനിക്കുന്നത് സ്‌ട്രെസ് ലെവല്‍ കുറയ്ക്കും. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയാനും സഹായിക്കും. ശ്വാസത്തില്‍ മാത്രം ശ്രദ്ധിച്ചു കൊണ്ട് പത്ത് മിനിറ്റ് ശാന്തമായി ഇരിക്കുക. മൈന്‍ഡ്ഫുള്‍നെസ്സ് മെഡിറ്റേഷന്‍ പരിശീലിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *