Hollywood

ലെസ്ബിയന്‍ പ്രണയവും പ്രതികാരവും ; ക്രിസ്റ്റിയന്‍ സ്റ്റുവാര്‍ട്ടും കാറ്റി ഒബ്രയാനും നായികമാരാകുന്ന ‘ലവ് ലൈസ് ബ്‌ളീഡിംഗ്’

രണ്ടു സ്ത്രീകള്‍ തമ്മിലുള്ള പ്രണയവും പിന്നെ പ്രതികാരവും. നടി ക്രിസ്റ്റിയന്‍ സ്റ്റിവര്‍ട്ടും മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് കാറ്റി ഒബ്രിയാനും നായികമാരാകുന്ന റൊമാന്റിക് ത്രില്ലറായ ലവ് ലൈസ് ബ്ലീഡിംഗിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവന്നു. ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ടും കാറ്റി ഒബ്രിയാനും അവരുടെ പ്രണയവും കൊലപാതകങ്ങളും ഞെട്ടിക്കുന്ന ആക്ഷന്‍രംഗങ്ങളുമായി സിനിമ അടുത്തവര്‍ഷം പുറത്തെത്തും.

സെയിന്റ് മൗഡിന്റെ റോസ് ഗ്ലാസ് സംവിധാനവും സഹ-രചനയും നിര്‍വ്വഹിച്ച സിനിമയില്‍ ഡേവ് ഫ്രാങ്കോ, എഡ് ഹാരിസ്, ജെന മലോണ്‍, അന്ന ബാരിഷ്നിക്കോവ് എന്നിവരും അഭിനയിക്കുന്നു. രണ്ട് പ്രണയികള്‍ രക്തരൂക്ഷിതമായ, വെടിയുണ്ടകള്‍ നിറഞ്ഞ ഏറ്റുമുട്ടലുകളില്‍ അകപ്പെടുന്നതായിട്ടാണ് ട്രെയിലര്‍ കാണിച്ചു തരുന്നത്. ബോഡിബില്‍ഡിംഗ് മത്സരത്തിലെ വിജയം സ്വപ്‌നം കാണുന്ന അതിമോഹമുള്ള ബോഡി ബില്‍ഡറാണ് ഒബ്രയാന്റെ ജാക്കി. ഇവരെ പരിശീലിപ്പിക്കുന്ന ജിം ട്രെയ്‌നറാണ് ക്രിസ്ത്യന്‍.

താമസിയാതെ, ഇരുവരും ശാരീരികമായും വൈകാരികമായും കുടുങ്ങുന്നു. എന്നാല്‍ പ്രണയത്തിനിടയില്‍ ലൂവിന്റെ പിതാവും അവന്റെ ഷൂട്ടിംഗ് റേഞ്ചില്‍ ജോലി ചെയ്യുന്ന ഒരാളും ഉള്‍പ്പെടുന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ പരമ്പരയിലും ഇവര്‍ക്ക് ഇടപെടേണ്ടി വരുന്നു. രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍, ഒബ്രയന്റെ കഥാപാത്രത്തിന് ലൂവിന്റെ പിതാവിന്റെ ഷൂട്ടിംഗ് റേഞ്ചില്‍ ജോലി ലഭിക്കുന്നത് കാണാം.

2022 ഏപ്രിലില്‍ ആദ്യം പ്രഖ്യാപിച്ച സിനിമയുടെ സഹ എഴുത്തുകാരി വെറോണിക്ക ടോഫില്‍സ്‌കയാണ്. – ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കൊപ്പം, ലോബോ ഫിലിംസിനായി ആന്‍ഡ്രിയ കോണ്‍വെല്ലും എസ്‌കേപ്പ് പ്ലാന്‍ പ്രൊഡക്ഷന്‍സിനായി ഒലിവര്‍ കാസ്മാനും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. 2024 സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഇത് പ്രീമിയര്‍ ചെയ്യും, 2024 മാര്‍ച്ച് 8 ന് വൈഡ് റിലീസ് സജ്ജീകരിച്ചിരിക്കുന്നു.