Oddly News

400 ഗ്രാം സ്വര്‍ണ്ണം, 152 നീലക്കല്ലുകള്‍, ഈ സിഗാര്‍ലൈറ്ററിന് വില 5ലക്ഷം ഡോളര്‍ ; ഫെരാരി കാറിനേക്കാള്‍ വില…!

400 ഗ്രാം സ്വര്‍ണ്ണം, 152 നീലക്കല്ലുകള്‍. ലൂയിസ് പതിമൂന്നാമന്‍ ഫ്‌ലൂര്‍ ഡി പാര്‍മെ ചെലവേറിയ സിഗാര്‍ ലൈറ്റര്‍ ആയി അംഗീകരിക്കപ്പെടുന്നതിന് കൂടുതല്‍ കാരണങ്ങളൊന്നും നിരത്തേണ്ട ആവശ്യമില്ല. ഈ ലൈറ്ററിന്റെ വില ഒരു ഫെരാരി കാറിനേക്കാള്‍ കൂടുതലാണ്. അഞ്ചുലക്ഷം ഡോളറാണ് ഇതിന്റെ മതിപ്പ് വില.

ഫ്രഞ്ച് ചരിത്രത്തോടുള്ള അഭിനിവേശമുള്ള ഹോങ്കോങ്ങിലെ ശതകോടീശ്വരനായ സ്റ്റീവന്‍ ഹംഗിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ എസ്.ടി. ഡുപോണ്ട് ആണ് ‘ലൂയിസ് പതിമൂന്നാമന്‍ ഫ്‌ലൂര്‍ ഡി പാര്‍മെ’ സിഗാര്‍ ലൈറ്റര്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. ഫ്രഞ്ച് സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് അടുത്തറിയാവുന്ന ഒരു പ്രത്യേക ഡിസൈനര്‍ക്ക് മാത്രമേ ഈ പ്രോജക്റ്റ് ഏറ്റെടുക്കാന കഴിയൂ എന്ന് ഇടപാടുകാരന് നല്ല ബോദ്ധ്യമുണ്ടായിരുന്നു.

ലൂയിസ് പതിമൂന്നാമന്റെ നേരിട്ടുള്ള പിന്‍ഗാമിയും പ്രശസ്ത ഡിസൈനറും കൂടിയായ രാജകുമാരി ടാനിയ ഡി ബര്‍ബോണും ഇതിന്റെ ജോലികളുടെ ഭാഗമായിരുന്നു. എന്നിരുന്നാലും അതുല്യമായ കലാസൃഷ്ടിയ്ക്കായി 80 കരകൗശല വിദഗ്ധരുടെ ടീമിനൊപ്പം വിഖ്യാതനായ ഡിസൈനര്‍ ആറുമാസം ചെലവഴിച്ചാണ് ലോകത്തെ ഏറ്റവും ചെലവേറിയ ലൈറ്റര്‍ എന്ന കലാസൃഷ്ടിക്ക് രൂപം നല്‍കിയത്.

ലൂയി പതിമൂന്നാമന്‍ രാജാവിന്റെ കാലഘട്ടത്തിലെ നവോത്ഥാന/ബറോക്ക് ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഇതിന്റെ രൂപകല്‍പ്പന. 2013-ല്‍ അനാച്ഛാദനം ചെയ്ത, ലൂയിസ് 13 ഫ്‌ളൂര്‍ ഡി പാര്‍മേ ഉടന്‍ തന്നെ ലോകത്തിലെ ഏറ്റവും ചെലവേറിയ സിഗാര്‍ ലൈറ്റര്‍ ആയി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അംഗീകരിച്ചു. 500,000 ഡോളര്‍ മൂല്യമുള്ള ലൈറ്റര്‍ ഒരു ദശാബ്ദത്തിലേറെയായി, ഇത് ഇപ്പോഴും ലോകത്തിലെ ഏറ്റവും ചെലവേറിയ സിഗാര്‍ ലൈറ്റര്‍ ആണ്.

ലൂയിസ് 13 ഫ്‌ളൂര്‍ ഡി പാര്‍മേ ആഡംബര ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നവര്‍ക്കിടയില്‍ വളരെ ജനപ്രിയമായിത്തീര്‍ന്നു, എസ്.ടി. ഡ്യൂപോണ്ട് തന്നെ ഇതിന്റെ ഏറ്റവും കുറഞ്ഞത് 31 ചെറിയ പകര്‍പ്പുകളെങ്കിലും നിര്‍മ്മിച്ചിട്ടുണ്ട്. അവ ഓരോന്നിനും 15,900 ഡോളറിന് വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്. രസകരമെന്നു പറയട്ടെ ലോകത്തിലെ ഏറ്റവും വിലകൂടിയ സിഗരറ്റ് ലൈറ്ററും ഡ്യൂപോണ്ട് സൃഷ്ടിച്ചു. ‘ലിഗ്‌നേ 2 ഷാംപേന്‍ ലൈറ്റര്‍’ 2009-ലാണ ആദ്യമായി വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിച്ചു, മിക്കവാറും അതിന്റെ വില (79,461 ഡോളര്‍). ഉയര്‍ന്ന നിലവാരമുള്ള പോളിയുറതീന്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്. 468 മിഴിവേറിയ-കട്ട് വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ച 18 കാരറ്റ് വെളുത്ത സ്വര്‍ണ്ണ കെയ്സും വരുന്നതാണ്.