ലോകേഷ് കനകരാജിന്റെ ലിയോയ്ക്ക് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. വിജയ് യുടെ ഏറ്റവും മാസ് സിനിമകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കരുതുന്നത്. അതിനിടയില്‍ സിനിമയിലെ ആദ്യത്തെ പത്തുമിനിറ്റ് ഒരു കാരണവശാലും മിസ്സാക്കരുതെന്നും അതില്‍ താനൊരു അത്ഭുതം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ച് സംവിധായകന്‍.
ആദ്യ പത്ത് മിനിറ്റ് നടന്‍ വിജയ്യുടെ ആമുഖ സീനുകളില്‍ ഉപയോഗിച്ചിരിക്കുന്ന സിജി സീനുകള്‍ സിനിമയിലെ ബാക്കിയുള്ള മുഴുവണ്‍ ടോണിനെയും സജ്ജമാക്കുന്നതായി സംവിധായകന്‍ പറയുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ഇക്കാര്യം സംസാര വിഷയമാണ്. ഒരു വര്‍ഷം മുഴുവന്‍ സിനിമയ്ക്കായി തന്റെ ടീം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ആദ്യ പത്ത് മിനിറ്റിനുള്ളില്‍ അവരുടെ അദ്ധ്വാനം കാണാതെ പോകരുതെന്നും ആരാധകരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.
മുമ്പ് കമല്‍ഹാസന്‍ നായകനായ വിക്രമിന്റെ റിലീസിന് മുമ്പ് ചിത്രത്തിന്റെ കഥ കൃത്യമായി മനസ്സിലാക്കാന്‍ ‘കൈദി’ കാണാന്‍ സംവിധായകന്‍ ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം മേനോന്‍, പ്രിയ ആനന്ദ്, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാന്‍-ഇന്ത്യന്‍ സിനിമ 2023 ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.