ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ പിടികൂടുന്ന രോഗമാണ് കരളിലെ അര്‍ബുദം. ഓരോ വര്‍ഷവും എട്ട് ലക്ഷം പേരെയാണ് ഈ രോഗം ബാധിക്കുന്നത്. കരളില്‍ ആരംഭിക്കുന്ന അര്‍ബുദങ്ങളെക്കാള്‍ കൂടുതലായിക്കാണുന്നത് കരളിലേയ്ക്ക് വ്യാപിക്കുന്ന അര്‍ബുദങ്ങളാണ്. അര്‍ബുദം വളരെ വൈകിമാത്രം തിരിച്ചറയുന്ന സാഹചര്യങ്ങളുണ്ട്. നേരത്തെ കണ്ടെത്തിയാല്‍ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും ചിലര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിക്കുന്നതിനാല്‍ കണ്ടെത്താന്‍ വൈകും കരളിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഒന്നു നോക്കാം.
സുഖമില്ല എന്ന തോന്നല്‍
ക്ഷീണം, ഉന്‍മേഷക്കുറവ്
വയറിന്റെ വലതുവശത്ത് മുകളിലായി ഉണാകുന്ന വേദന
കാരണമില്ലാതെ ശരീര ഭാരം കുറയുക
വിശപ്പിലായ്മ്മ
വയറിന്റെ മുകാള്‍ ഭാഗത്ത് വേദന
ഓക്കാനം, ഛര്‍ദ്ദി,
വയറിന് വീക്കം
മലത്തില്‍ വെള്ള നിറം
ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത്.