യൂട്യൂബില്‍ ഒന്നു വൈറലാകാന്‍ വേണ്ടി എന്തുചെയ്യാന്‍ മടിക്കാത്ത ആളുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇവിടെ ഉറക്കംപോലുമില്ലാതെ പന്ത്രണ്ട് ദിവസം യുട്യൂബില്‍ ലൈവ് സ്ട്രിമിങ് നടത്തി നോര്‍മ് എന്ന യൂട്യൂബര്‍. മയങ്ങിപോകാതിരിക്കാനായി വെള്ളം ഒഴിക്കല്‍, എഴുന്നേറ്റ് നില്‍ക്കല്‍, അലാറം വയ്ക്കല്‍ തുടങ്ങി സ്വന്തം ആരോഗ്യം പോലും ശ്രദ്ധിക്കാതെയാണ് ഈ യുട്യൂബറുടെ ജീവിതം. ഉറങ്ങാതെ നോര്‍മിനെ സഹായിക്കാന്‍ സഹോദരനും ഉണ്ടായിരുന്നെന്നതാണ് ഏറെ വിചിത്രം. സ്ട്രീമിങ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ നോര്‍മിന്റെ അസ്വസ്ഥതകള്‍ കാഴ്ച്ചക്കാരെയും ബാധിച്ചു.
വീഡിയോ കണ്ട ചില വ്യക്തികൾ നോര്‍മിന് വൈദ്യസഹായം അയയ്‌ക്കുന്നതിന് അയാളെ കണ്ടെത്താൻ പോലും ശ്രമിച്ചു. വീടിന് പുറത്തെത്തിയ പോലീസ് ജീപ്പും ആംബുലന്‍സിന്റെയും ചിത്രങ്ങളും അയാള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഒന്നിലധികം പ്ലാറ്റ്ഫോം നിരോധനങ്ങള്‍ നോര്‍മിന് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കുറെ നാളുകള്‍ക്കുമുന്‍പ് ഒരു പ്രോജക്റ്റിന്റെ ഭാഗമായി റാണ്ടി ഗാർഡ്നർ എന്നയാളും മുൻപ് ഇതുപോലെ 264 മണിക്കൂര്‍ ഉണർന്നിരുന്നു. ദീര്‍ഘകാലം ഉറക്കമില്ലായ്മയായിരുന്നു ഇയാള്‍ക്ക്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാവും ഇത്തരം കാര്യങ്ങളുടെ പരിണിതഫലം എന്ന് വിദഗ്ദര്‍ പറയുന്നു.