Lifestyle

ക്യൂട്ട്! കുരുന്നിനൊപ്പം “ ബിഹു നൃത്തം” അവതരിപ്പിച്ച് അമ്മ: വീഡിയോയിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല

കുരുന്നുകളുടെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. കാരണം കുഞ്ഞുകുട്ടികളുടെ ഒരു ചെറിയ ചിരി മതി നമ്മുടെ അന്നത്തെ ദിവസം സന്തോഷകരമാക്കാൻ. ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ മികവുറ്റ പ്രകടനങ്ങളുടെയും കുട്ടി കുറുമ്പുകളുടെയും നിഷ്കളങ്കതയുടെയും അനേകായിരം വീഡിയോകൾ സമൂഹ മാധ്യമങ്ങൾ വഴി വൈറലാകാറുണ്ട്. അതുപോലെ ഒരു ഗംഭീര പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഒരു കുഞ്ഞ് പെൺകുട്ടിയും അവളുടെ അമ്മയും ചേർന്ന് അവതരിപ്പിച്ച ഒരു നൃത്ത വീഡിയോയാണിത്.

പരമ്പരാഗത അസമീസ് നൃത്ത പരിപാടിയായ ബിഹു ആണ് ഇരുവരും അവതരിപ്പിക്കുന്നത്. പരമ്പരാഗത മഖേല ചാദോർ വസ്ത്രം ധരിച്ച് ആസാമീസ് ബിഹു ഗാനമായ “സെക്‌സെകി പോരുവാ”യ്ക്കാണ് ചുവടുവയ്ക്കുന്നത്. പ്രിയങ്ക നബജ്യോതി ഗൊഗോയ് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ചിരിക്കുന്നത്. ഗൊഗോയുടെ നൃത്തം മനോഹരമായിരുന്നെങ്കിലും അവരുടെ മകളാണ് താരമായിമാറിയത്.

അവളുടെ ഭംഗിയുള്ള ചുവടുകൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ അമ്പരപ്പിച്ചു. പലരും ആ കൊച്ചു മിടുക്കിയുടെ പ്രകടനങ്ങൾ കാണാൻ ഇനിയും ആഗ്രഹമുണ്ടെന്നു പങ്കുവെച്ചു.,

ഹാർട്ട് ഇമോജികൾ കൊണ്ട് നിരവധി ആളുകൾ കമന്റ് സെക്ഷൻ നിറച്ചു. ഒരാൾ പറഞ്ഞു, “അവൾ വളരെ ചെറിയ പാവയെ പോലെയുണ്ട്!” പ്രകടനം വളരെ “ക്യൂട്ട്” ആണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. മകളെ പരമ്പരാഗത നൃത്തം പഠിപ്പിച്ചതിന് മറ്റ് പലരും ഗൊഗോയിയെ പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *