Lifestyle

ബ്രഡും തക്കാളിയും ആപ്പിളുമൊക്കെ ഫ്രിഡ്ജിൽ വയ്ക്കാറുണ്ടോ? ഇത് അറിഞ്ഞിരിക്കണം

വീട്ടമ്മമാര്‍ക്ക് വളരെ ഉപയോഗപ്രദമാണ് ഫ്രിഡ്ജ്. എന്നാല്‍ മിച്ചം വരുന്നതെല്ലാം ഫ്രിഡ്ജില്‍ കുത്തിനിറച്ച് വയ്ക്കരുത്. എല്ലാതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും വെക്കാനും പാടില്ല. സാധാരണ 1 ഡിഗ്രി സെല്‍ഷ്യസിനും 5 ഡിഗ്രിയ്ക്കും ഇടയിലാണ് ഫ്രിഡ്ജിലെ താപനില. ഇതിലും കൂടിയാല്‍ സൂക്ഷ്മാണുക്കള്‍ പെരുകാനും അതിനുള്ളില്‍ വെച്ചിരിക്കുന്ന ഭക്ഷണം കേടാകാനും സാധ്യതയുണ്ട്.

* ഫ്രിഡ്ജിനുള്ളിലെ ശുചിത്വവും വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ അവയുടെ രുചിക്കും മാറ്റം വരുന്നു.

* ഉദാഹരണമായി ബ്രഡ് ഫ്രിഡ്ജില്‍ വച്ചാല്‍ പെട്ടെന്ന് ഡ്രൈയാകും. 5 ദിവസം വരെ സാധാരണ ഊഷ്മാവില്‍ ബ്രഡ് കേടാകില്ല.

* തക്കാളി ഫ്രിഡ്ജില്‍ വെച്ചാല്‍ വേഗം ഉണങ്ങിപോകുന്നു. സ്വാദ് നഷ്ടമാകുന്നു. തക്കാളി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കാം.

* ഉള്ളി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഈര്‍പ്പം നഷ്ടപ്പെടുന്നു.

* എണ്ണ വെച്ചാല്‍ അത് കട്ടപിടിക്കും.

* വെളുത്തുള്ളി ഫ്രിഡ്ജില്‍ വെച്ചാല്‍ രുചി നഷ്ടമാകുന്നു.

* തേന്‍ വെച്ചാല്‍ ക്രിസ്റ്റല്‍ രൂപത്തിലേക്ക് മാറുന്നു.

* കാപ്പിപ്പൊടിയാണ് നിങ്ങള്‍ വയ്ക്കുന്നതെങ്കിൽ മണവും രുചിയും നഷ്ടമാകും.

* ആപ്പിള്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ നീരു വറ്റിപോകുന്നു.

* അച്ചാറും ചട്ണിയും ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഉണങ്ങിപോകുന്നു. അല്ലെങ്കില്‍ തണുപ്പു കുറഞ്ഞ ഡോർ റാക്കിൽ സൂക്ഷിയ്ക്കാം.

* ഭക്ഷണം പാകം ചെയ്തത് കേടാകാതെ സൂക്ഷിക്കാനായി ഫ്രിഡ്ജ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം.

പാകം ചെയ്ത വിഭവങ്ങള്‍ പാത്രങ്ങളിലാക്കി വായു കടക്കാതെ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറച്ച് ദിവസം കേടാകാതെ ഇരിക്കും.

  • ഭക്ഷണസാധാനങ്ങള്‍ ചൂടുള്ളതാണെങ്കില്‍ തണുത്തതിന് ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
  • ചക്കപ്പഴം , പൈനാപ്പിള്‍ എന്നിവ ഫ്രിഡ്ജില്‍ വെച്ചാല്‍ അതിന്റെ മണം മറ്റ് വിഭവങ്ങളിലേക്കും പടരുന്നു.
  • മീനും ഇറച്ചിയും അധികമായി വാങ്ങി കൂടുതല്‍ ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അവയുടെ സ്വാദ് കുറയുന്നു.
  • ഫ്രിഡ്ജില്‍ വെക്കുന്ന വിഭവങ്ങള്‍ കൂടെ കൂടെ പുറത്തെടുക്കാതെ ആവശ്യത്തിനുള്ളത് പുറത്തെടുത്ത് ചൂടാക്കി കഴിക്കുക.
  • ഫ്രിഡ്ജ് വൃത്തിയാക്കാനായി അതിലുള്ള സാധനങ്ങള്‍ പുറത്തെടുത്തതിന് ശേഷം കുറച്ചു സമയം ഓഫാക്കിയിട്ടിട്ട് വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കാം

Leave a Reply

Your email address will not be published. Required fields are marked *