Sports

മെസ്സിയുടെ കളികാണാന്‍ ജപ്പാന്‍കാര്‍ക്ക് ഭാഗ്യമുണ്ടായി ; പക്ഷേ ലിയോമാജിക് കാണാനായില്ല

ഏഷ്യന്‍ടൂറിന് എത്തിയ ഇന്റര്‍മിയാമിയുടെ ജഴ്‌സിയില്‍ ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി പന്തു തട്ടുന്നത് കാണാന്‍ എന്തായാലും ജപ്പാന്‍കാര്‍ക്ക് ഭാഗ്യമുണ്ടായി.
ബുധനാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മിയാമിയുടെ ലയണല്‍ മെസ്സി ടോക്കിയോ ആരാധകരെ സന്തോഷിപ്പിച്ചു. പക്ഷേ കളി ഗോള്‍രഹിതമായി അവസാനിച്ചതിന് ശേഷം ജാപ്പനീസ് ക്ലബ്ബ് വിസല്‍ കോബെയോട് 4-3 പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു.

അടുത്തിടെ നടന്ന ഒരു ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ മൈതാനത്ത് അദ്ദേഹത്തിന്റെ അഭാവം ആരാധകരെ ചൊടിപ്പിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മെസി കളത്തില്‍ എത്തിയത്. ജെ-ലീഗ് ടീമായ കോബെയ്ക്കെതിരായ ഇന്റര്‍ മിയാമിയുടെ പ്രീ-സീസണ്‍ ഗെയിമില്‍ തുടക്കത്തില്‍ അദ്ദേഹത്തെ ബെഞ്ചിലിരുത്തി. എന്നാല്‍ ടോക്കിയോയിലെ നാഷണല്‍ സ്റ്റേഡിയത്തിലെ 28,614 കാണികളെ ഇത് ഏറെ വിഷമിപ്പിച്ചു, താരത്തെ പുറത്തെടുക്കാനുള്ള ഇടയ്ക്കിടെയുള്ള ശ്രമങ്ങളില്‍ ‘മെസ്സി, മെസ്സി’ എന്ന് അവര്‍ വിളിച്ചുകൊണ്ടേയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാണികള്‍ തങ്ങളുടെ ഭാഗ്യം മനസ്സിലാക്കാന്‍ തുടങ്ങി, എട്ട് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും മറ്റ് പകരക്കാരും വാം അപ്പ് തുടങ്ങിയപ്പോള്‍, ഇന്റര്‍ മിയാമി ബെഞ്ചിന് തൊട്ടുപിന്നില്‍ ഇരുന്ന നൂറുകണക്കിന് ആരാധകര്‍ ആവേശം കൊണ്ടു. രണ്ടാം പകുതിയില്‍ ഏകദേശം 15 മിനിറ്റിനുള്ളില്‍, ലോകകപ്പ് ജേതാവായ അര്‍ജന്റീനക്കാരന്‍ ഡേവിഡ് റൂയിസിന് പകരമായി കളത്തിലെത്തിയത് കാണികളെ ഉന്മാദത്തിലാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓരോ സ്പര്‍ശനത്തിലും ആവേശം നിറഞ്ഞു. 79-ാം മിനിറ്റില്‍ കോബെ ബോക്‌സിലേക്ക് സോളോ ഡ്രിബിള്‍ ചെയ്ത് കയറിയ അദ്ദേഹത്തിന്റെ ഒരു ക്ലോസ് റേഞ്ച് ഷോട്ട് ഗോള്‍കീപ്പര്‍ ഷോട്ട അറൈ രക്ഷപ്പെടുത്തി.

നേരത്തേ ഏഷ്യന്‍ പര്യടനത്തിനെത്തിയ ടീമിന്റെ ആദ്യ രണ്ടു കളികളില്‍ മെസ്സി ഇറങ്ങിയിരുന്നില്ല. സൗദി ലീഗിലെ അല്‍ നസറിനും ഹിലാലിനും എതിരേയുള്ള കളിയില്‍ ഇറങ്ങാതിരുന്ന മെസ്സി ഹോങ്കോംഗില്‍ നടന്ന സൗഹൃദ മത്സരത്തിലും ഇറങ്ങിയിരുന്നില്ല. ഇത് കാണികളെ വല്ലാതെ ചൊടിപ്പ്ിക്കുകയും ചെയ്തിരുന്നു.