Sports

ജപ്പാനില്‍ ഇറങ്ങിയ മെസ്സിയോട് ചൈന കലിപ്പ് തീര്‍ത്തു ; നൈജീരിയയും അര്‍ജന്റീനയുമുള്ള കളി റദ്ദാക്കി

ഹോങ്കോംഗില്‍ ഇന്റര്‍മിയാമിക്ക് വേണ്ടി കളത്തിലിറങ്ങാതെ മെസ്സി കാണികളെ കബളിപ്പിച്ചതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് അര്‍ജന്റീനയ്ക്ക്. സമീപകാല സംഭവങ്ങളില്‍, അര്‍ജന്റീനയും നൈജീരിയയും തമ്മില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം നിര്‍ത്തിവയ്ക്കാന്‍ ചൈനീസ് കായിക ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

ഹാങ്ഷൗവില്‍ കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരത്തെ തുടര്‍ന്ന് ബീജിംഗില്‍ ഐവറി കോസ്റ്റിനെതിരായ മത്സരവും അര്‍ജന്റീന കളിക്കുന്നുണ്ട്. മെസ്സി ഹോങ്കോംഗ് മത്സരത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് ആദ്യ മത്സരം റദ്ദാക്കിയേക്കുമെന്നാണ് സൂചനകള്‍. മെസ്സി കളിക്കുമെന്ന് കരുതി ഹോങ്കോംഗില്‍ വന്‍തുക മുടക്കി അനേകം ആരാധകരാണ് എത്തിയത്. എന്നാല്‍ താരം പന്തു തട്ടാന്‍ ഇറങ്ങിയതേയില്ല. പരിക്കായിരുന്നു കാരണമെന്നാണ് റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ മെസ്സിയെ കൂകിവിളിച്ച കാണികള്‍ ടിക്കറ്റിന്റെ പണം തിരിച്ചുതരാനും ആവശ്യപ്പെട്ടിരുന്നു.

കോലാഹലത്തിന് മറുപടിയായി, സംഘാടകര്‍ക്ക് ടിക്കറ്റിന്റെ 50% റീഫണ്ട് വാഗ്ദാനം ചെയ്തു. എന്നാല്‍ പിന്നീട് ജപ്പാനില്‍ നടന്ന മത്സരത്തില്‍ മെസ്സി മൈതാനത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. 0-0 സമനിലയില്‍ കലാശിച്ച ജപ്പാന്‍ ക്ലബ്ബ് വിസല്‍ കോബെയ്ക്കെതിരെ മെസ്സി കളത്തിലെത്തുകയും ചെയ്തു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ താരം പങ്കെടുത്തില്ലെങ്കിലും താരം കളത്തിലിറങ്ങിയിരുന്നു.

ഇതോടെ നൈജീരിയയുമായുള്ള സൗഹൃദ മത്സരം ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകില്ലെന്ന് ഹാംഗ്ഷൂ സ്പോര്‍ട്സ് അധികൃതര്‍ അറിയിച്ചു. അതേസമയം ബീജിംഗില്‍ ഐവറി കോസ്റ്റിനെതിരായ തുടര്‍ന്നുള്ള മത്സരത്തിന്റെ നില സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം ചൈനീസ് എഫ്എയില്‍ നിന്നോ അര്‍ജന്റീനിയന്‍ എഫ്എയില്‍ നിന്നോ ഒരു സ്ഥിരീകരണവും വന്നിട്ടില്ല.

ഹോങ്കോംഗ് മത്സരത്തിന്റെ ഓര്‍ഗനൈസേഷനില്‍ ഏര്‍പ്പെട്ടിരിക്കുന്ന ടാറ്റ്ലര്‍ ഏഷ്യ, സംഭവത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഖേദം പ്രകടിപ്പിച്ചു, ഗെയിമിനിടെ മെസിയുടെ ബെഞ്ചിംഗ് കാരണമുണ്ടായ നിരാശയ്ക്ക് ആരാധകരോട് ക്ഷമാപണം നടത്തി. ഫുട്‌ബോള്‍ താരത്തെ കാണാന്‍ ആകാംക്ഷയുള്ള ആരാധകരുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാത്തതില്‍ കമ്പനി ക്ഷമചോദിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരി 7 ന് മെസ്സിയും (ടീം മേറ്റ് ലൂയിസ്) സുവാരസും ജപ്പാനില്‍ കളിച്ചത് സംഘാടകര്‍ക്ക് വലിയ ആഘാതവുമായി.