Hollywood

മോഡലിംഗിലെ ആദ്യ അനുഭവം വേദനാജനകം; 16 വയസ്സുള്ളപ്പോള്‍ പൂര്‍ണ്ണനഗ്‌നത കാണിക്കാന്‍ പറഞ്ഞു; സൂപ്പര്‍മോഡല്‍ ലിന്‍ഡ

മോഡലിംഗിലേക്ക് ഇറങ്ങിയ ഘട്ടത്തില്‍ തനിക്ക് ആദ്യം നേരിട്ടത് വേദനാജനകമായ അനുഭവമായിരുന്നെന്ന് സൂപ്പര്‍മോഡല്‍ ലിന്‍ഡ ഇവാഞ്ചലിസ്റ്റ. 16 വയസ്സുള്ളപ്പോള്‍ മോഡലിംഗില്‍ കരിയര്‍ തേടി ഇറങ്ങിയ തന്നോട് ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ വിവസ്ത്രയായി നഗ്‌നത കാണിക്കാനായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

ആപ്പിള്‍ ടിവിപ്ലസിന്റെ ‘ദി സൂപ്പര്‍ മോഡല്‍സ്’ എന്ന പരിപാടിയിലായിരുന്നു 58 കാരിയുടെ വെളിപ്പെടുത്തല്‍. ജപ്പാനില്‍ വെച്ചായിരുന്നു അനുഭവമെന്നും സ്‌കൂളിലെ സ്‌കീ യാത്രയ്ക്ക് പോകാന്‍ അനുവദിക്കാതിരുന്ന മാതാപിതാക്കള്‍ പക്ഷേ ജപ്പാനിലെ മോഡലിംഗ് കരിയറിന് വിട്ടത് വിരോധാഭാസമായിരുന്നെന്നും പറഞ്ഞു.

ജപ്പാനില്‍ ആയിരിക്കുമ്പോള്‍, മോഡലിംഗ് ജോലിക്കായി വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പണി ഉപേക്ഷിച്ചു പോരുകയായിരുന്നെന്നും കനേഡിയന്‍ സുന്ദരി പറഞ്ഞു. ജപ്പാനില്‍ എത്തിയപ്പോള്‍, അവര്‍ എന്നോട് ആദ്യം ചോദിച്ചത് നഗ്നചിത്രങ്ങളെ കുറിച്ചായിരുന്നു. ‘എന്റെ ശരീരത്തിന്റെ അളവുകള്‍ എടുക്കാനും എന്റെ വസ്ത്രങ്ങള്‍ അഴിക്കാനും അവര്‍ തുനിഞ്ഞു. എന്റെ കയ്യില്‍ ഞാന്‍ തന്നെ ഉണ്ടാക്കിയ അളവുകളുടെ വിവരങ്ങള്‍ ഉണ്ടായിരുന്നു. വസ്ത്രം അഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല.” താരം പറഞ്ഞു.

ഒരിക്കലും അവിടെ തനിയെ പോകരുതായിരുന്നു. രംഗം തന്നെ ഉപേക്ഷിച്ചു താന്‍ വീട്ടില്‍ തിരിച്ചുപോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നെന്നേക്കുമായി മോഡലിംഗ് ഉപേക്ഷിക്കാന്‍ ആഗ്രഹിച്ച അവരെ പക്ഷേ ‘മിസ് ടീന്‍ നയാഗ്ര’ മത്സരത്തില്‍ നേടിയ വിജയം ട്രാക്കില്‍ തിരിച്ചെത്തിച്ചു. ജോണ്‍ കാസബ്ലാങ്കസിനെ ഏജന്റ് തന്നെ ആദ്യമായി അവതരിപ്പിച്ചു. അയാളുടെ ഏജന്‍സി കരാര്‍ വെച്ചുനീട്ടി. താരംപറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ തനിക്ക് രണ്ടാം തവണയും സ്തനാര്‍ബുദം ബാധിച്ചതായി ഇവാഞ്ചലിസ്റ്റ വെളിപ്പെടുത്തിയത് ഈമാസമാണ്.