Celebrity

കോട്ടിനുള്ളില്‍ മദാമ്മയെ ഒളിപ്പിച്ച പോലെ ; കരണ്‍ജോഹര്‍ അണിഞ്ഞ ടൈയുടെ വില ഞെട്ടിക്കും…!

ബോളിവുഡിലെ നമ്പര്‍വണ്‍ സംവിധായകരില്‍ ഒരാളും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ വിചിത്രമായ കാര്യങ്ങളോടുള്ള ഇഷ്ടത്തിന് പേരുകേട്ടയാളാണ്. പരിപാടികള്‍ക്കായി അദ്ദേഹം തെരഞ്ഞെടുക്കാറുള്ള അക്സസറികളും അദ്ദേഹത്തിന്റെ ട്രെന്‍ഡിയായ ഫാഷന്‍ സെന്‍സും ചലച്ചിത്രമേഖലയില്‍ പ്രശസ്തമാണ്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ആഡംബര സ്‌കിന്‍ കെയര്‍, ഹെയര്‍കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബാദറിന്റെ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം ധരിച്ച ബീജ് സ്യൂട്ടും ഒരു സുന്ദരി ബ്രെയ്ഡഡ്-ഹെയര്‍ ടൈയും ഷോയില്‍ തരംഗമായി.


ലേബല്‍ ക്രെസ്റ്റെല്ലിയുടെ ബീജ് സ്യൂട്ടിലാണ് കരണ്‍ അഗസ്റ്റിനസ് ബാഡര്‍ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തത്. പാരീസ് റെഡി-ടു-വെയര്‍ ഫാഷന്‍ വീക്കില്‍ പ്രദര്‍ശിപ്പിച്ച ലക്ഷ്വറി ഫാഷന്‍ ഹൗസിന്റെ ശരത്കാല-ശീതകാല 2024ല്‍ അദ്ദേഹം അണിഞ്ഞിരുന്ന ഷിയാപരെല്ലി ബ്രെയ്ഡഡ് ഹെയര്‍ ടൈ വലിയ ശ്രദ്ധനേടി. സുന്ദരമായ ഷേഡുകളില്‍ യഥാര്‍ത്ഥ മുടിയുടെ ബ്രെയ്ഡുകളില്‍ നിന്ന് നിര്‍മ്മിച്ച ഈ ആക്സസറി റണ്‍വേയില്‍ അവതരിപ്പിച്ചപ്പോള്‍ ഫാഷന്‍ ലോകത്തെ ഉന്മാദത്തിലാക്കിയിരുന്നു.

ഈ കൗബോയ് ടൈ ഒരു സാധാരണ ടൈ പോലെയാണ്, സാധാരണയായി ഓഫീസില്‍ ധരിക്കുന്ന തരത്തിലുള്ളതാണ്. കട്ടിയുള്ള മുടിയില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഫാഷന്‍ ഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ആക്‌സസറിയുടെ വില 2,100 യൂറോയാണ്, അതായത് ഏകദേശം 1,93,685 രൂപ. ആലിയ ഭട്ടിന്റെ വരാനിരിക്കുന്ന ജിഗ്രയുമായി ബന്ധപ്പെട്ടതാണ് കരണ്‍ ജോഹറിന്റെ അടുത്ത വര്‍ക്ക്. വാസന്‍ ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേദാംഗ് റെയ്‌നയും അഭിനയിക്കുന്നുണ്ട്. വേദാംഗും ആലിയയും ചിത്രത്തില്‍ സഹോദരങ്ങളാകും.