Sports

അര്‍ജന്റീനിയന്‍ ആരാധകരെ തല്ലി ബ്രസീലിയന്‍ പോലീസ്, ഗ്രൗണ്ടില്‍ വാക്ക് തര്‍ക്കവുമായി മെസ്സി, ബ്രസീല്‍ തോറ്റ മത്സരം സംഭവബഹുലം

എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല വഴിയായി തോന്നിയതിനാലാണ് ലോക്കര്‍ റൂമിലേക്ക് തിരിച്ചു പോയതെന്ന് ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി. ഒരു ദുരന്തം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ അങ്ങിനെ ചെയ്തതെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് യോഗ്യതയുടെ ലാറ്റിനമേരിക്കന്‍ മത്സരത്തില്‍ ഇന്ന് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മത്സരത്തില്‍ കാണികള്‍ ഏറ്റുമുട്ടിയതിന് പിന്നാലെ ബ്രസീലിയന്‍ പോലീസ് എത്തി അര്‍ജന്റീന ആരാധകരെ തല്ലിയിരുന്നു.

മത്സരം ഒരു ഗോളിന് ജയിച്ച ശേഷം, അര്‍ജന്റീനിയന്‍ കളിക്കാര്‍ തങ്ങളുടെ ആരാധകരോടൊപ്പം ‘മരിച്ച ബ്രസീലിന് ഒരു മിനിറ്റ് നിശബ്ദത’ എന്ന ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് ആഘോഷിച്ചത്. കളിയുടെ അറുപത്തിമൂന്നാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോ കോര്‍ണറില്‍ നിന്ന് അര്‍ജന്റീനയുടെ ഏക ഷോട്ടിലൂടെ ഡിഫന്‍ഡര്‍ ഒട്ടമെന്‍ഡി സ്‌കോര്‍ ചെയ്തു. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഡി പോളിന്റെ മുഖത്ത് ഇടിച്ചതിന് മധ്യനിര താരം ജോലിന്റണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ബ്രസീലിന് ഇരുട്ടടിയായി.

മാരക്കാന സ്റ്റേഡിയത്തില്‍ കാര്യങ്ങള്‍ അസ്ഥിരമായപ്പോള്‍ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് സഹതാരങ്ങളെ ലോക്കര്‍ റൂമിലേക്ക് തിരികെ നയിക്കേണ്ടിവന്നു. അക്രമം കടുത്തതോടെ മെസ്സിയും സഹകളിക്കാരും അര്‍ജന്റീനക്കാരെ തല്ലുന്ന പോലീസുകാരോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഒടുവിലാണ് കളം വിട്ട് ലോക്കര്‍ റൂമിലേക്ക് പോകുകയും ചെയ്തു. അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിച്ചത്. സ്റ്റാന്‍ഡിലെ രണ്ട് സെറ്റ് ആരാധകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഒടുവില്‍ വേദിയില്‍ നിലയുറപ്പിച്ച ലോക്കല്‍ പോലീസ് സേന പുറത്തുനിന്നുള്ള ആരാധകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തുകയുമായിരുന്നു.

‘അവര്‍ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു, അത് ഇതിനകം ലിബര്‍ട്ടഡോര്‍സ് ഫൈനലിലും സംഭവിച്ചു. കളിയേക്കാള്‍ അവര്‍ ശ്രദ്ധിച്ചത് അതിലായിരുന്നു. എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായതിനാല്‍ ഞങ്ങള്‍ ലോക്കര്‍ റൂമിലേക്ക് പോയി. ”മെസ്സി പിന്നീട് പറഞ്ഞു. ‘

അര്‍ജന്റീന 2-1 ന് ജയിച്ച മത്സരത്തില്‍ സ്റ്റാന്റിലെ ചുട് കളത്തിലും ഉണ്ടായി. കളിക്കിടയില്‍ റോഡ്രിഗോയുമായി മെസ്സി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതോടെ മൈതാനത്ത് മത്സരത്തിന്റെ ചൂട് ദൃശ്യമായിരുന്നു. ബ്രസീലിയന്‍ വിംഗര്‍ മെസ്സിയെയും സഹതാരങ്ങളെയും ഭീരുക്കള്‍ എന്ന് വിളിച്ചു. ലോകചാംപ്യന്മാരാണ് ഞങ്ങളെന്നും ഞങ്ങള്‍ എങ്ങിനെയാണ് ഭീരുക്കളാകുന്നതെന്നും തിരിച്ചടിച്ച മെസ്സി. നിന്റെ നാവടക്കാന്‍ റോഡ്രിഗോയോട് പറയുകയും ചെയ്തു.

ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയാണ് ബ്രസീല്‍ മത്സരത്തിനിറങ്ങിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിന്റെ ആദ്യ ഹോം തോല്‍വി കൂടിയാണിത്. 2026 ഫൈനലില്‍ ബെര്‍ത്ത് ഉറപ്പിക്കാനുള്ള മത്സരങ്ങളില്‍ 15 പോയിന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തും ബ്രസീല്‍ എട്ട് പോയിന്റ് പിന്നിലായി ആറാം സ്ഥാനത്തുമാണ്.