ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബാറ്റുകളെക്കുറിച്ച് ശ്രീലങ്കൻ താരം ഭാനുക രാജപക്സ നടത്തിയ വിചിത്രമായ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യൻ താരങ്ങൾ ഉപയോഗിക്കുന്ന ബാറ്റുകൾക്ക് മുകളിൽ റബ്ബർ കൊണ്ടുള്ള പ്രത്യേക പാളിയുണ്ടെന്നും അത്തരം ബാറ്റുകൾ മറ്റാർക്കും വാങ്ങാൻ കിട്ടില്ലെന്നുമാണ് രാജപക്സയുടെ വാദം. ഈ ബാറ്റുകൾ സാധാരണ ലഭിക്കുന്നവയേക്കാൾ ഏറെ മികച്ചതാണെന്നും ക്രിക്കറ്റ് ലോകത്തെ എല്ലാവർക്കും ഈ കാര്യത്തെക്കുറിച്ച് അറിയാമെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘‘ഞങ്ങൾക്കു കിട്ടുന്നതിനേക്കാൾ എത്രയോ മികച്ച ബാറ്റുകളാണ് ഇന്ത്യൻ താരങ്ങൾ കളിക്കാൻ എടുക്കുന്നത്. അതിനു മുകളിൽ റബ്ബറിന്റെ പാളിയുണ്ടെന്നാണു തോന്നുന്നത്. അതെങ്ങനെ സംഭവിക്കുമെന്ന് എനിക്കു ചിന്തിക്കാനാകുന്നില്ല. ഈ ബാറ്റുകൾ മറ്റു താരങ്ങൾക്ക് വാങ്ങാൻ പോലും സാധിക്കില്ല. എല്ലാവർക്കും ഇതറിയാം.’’– രാജപസ്ക ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി രാജപക്സ വീണ്ടും രംഗത്തെത്തി. മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യയിൽ ക്രിക്കറ്റ് വളരെയധികം മുന്നോട്ടുപോയതായും രാജപക്സ പിന്നീടു വിശദീകരിച്ചു.
എന്നാൽ ഈ പ്രസ്താവന വിവാദമായതോടെ രാജപക്സ തന്റെ വാക്കുകളിൽ വ്യക്തത വരുത്തിക്കൊണ്ട് വീണ്ടും രംഗത്തെത്തി. ഇന്ത്യയിലെ ക്രിക്കറ്റ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ബാറ്റ് നിർമ്മാണത്തിലെ ഗുണനിലവാരവും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നാണ് അദ്ദേഹം പിന്നീട് വിശദീകരിച്ചത്. യഥാർത്ഥത്തിൽ ക്രിക്കറ്റ് നിയമങ്ങൾ അനുസരിച്ച് ബാറ്റിന്റെ പ്രതലത്തിൽ റബ്ബർ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ള കാര്യമാണ്.
ഇന്ത്യൻ ബാറ്റ് നിർമ്മാതാക്കൾ ലോകത്തെ തന്നെ മികച്ചവരാണെന്നും ഇന്ത്യയിലെ ബാറ്റുകളുടെ നിലവാരത്തിനൊപ്പം എത്താൻ മറ്റാർക്കും കഴിയില്ലെന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും രാജപക്സ വ്യക്തമാക്കി. നിലവിൽ ശ്രീലങ്കൻ ദേശീയ ടീമിന് പുറത്തുള്ള രാജപക്സ സിംബാബ്‌വെയ്ക്കെതിരെയാണ് അവസാനമായി അന്താരാഷ്ട്ര മത്സരം കളിച്ചത്.
ശ്രീലങ്കൻ ടീമിലെ വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്ന താരമാണെങ്കിലും ഫിറ്റ്‌നസ് പ്രശ്നങ്ങളും ബോർഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും കാരണം അദ്ദേഹം ഇപ്പോള്‍ ടീമിന് വെളിയിലാണ്. ഐ.പി.എല്ലിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടി കളിച്ചിട്ടുണ്ട്.




