ഒരു വലിയ കണ്ടെത്തല്‍ നടന്നിട്ട് 120വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. കള്ളിനന്‍ എന്ന വജ്രത്തിന്റെ കണ്ടെത്തലായിരുന്നു അത്. ഇതിനെ തുടര്‍ന്ന് 9 വജ്രങ്ങള്‍ കള്ളിനനില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഏറ്റവും വലിപ്പമുള്ള കഷണം ‘ ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക’ എന്ന പേരിലാണ് അറിയപ്പെടുന്നത്.
106 ഗ്രാമുള്ള വജ്രം ലോകത്തിലെ തന്നെ ആദ്യത്തെ കട്ട് ഡയമണ്ടാണ്. ഈ രത്‌നം അലങ്കരിക്കുന്നത് ബ്രിട്ടീഷ് രാജവംശത്തിലെ അംശവടിയെയാണ്. 63.5ഗ്രാം തൂക്കമുണ്ട് ഇതിന് . സെക്കന്‍ഡ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക എന്നറിയപ്പെടുന്ന ഇത് ഇപ്പോള്‍ ബ്രിട്ടീഷ് കിരീടത്തിലാണുള്ളത്. ബാക്കി വരുന്ന 7 കഷണങ്ങള്‍ ബ്രിട്ടീഷ് രാജാവിന്റെ കൈവശമുണ്ട്. വളരെ രഹസ്യ ഗതാഗത കഥയും ഇതിനൊപ്പമുണ്ട്.
കള്ളിനന്‍ കണ്ടെത്തിയത് 1905 ജനുവരിയില്‍ തോമസ് കള്ളനന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രിട്ടോറിയയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഖനിയില്‍ നിന്നാണ്. വജ്രം കണ്ടെത്തിയത് ഖനിയിൽ പതിവായി പരിശോധന നടത്തിയ ഫ്രൈഡറിക് വെല്‍സാണ്. ദക്ഷിണ ആഫ്രിക്ക അന്ന് ബ്രിട്ടീഷ് കോളനിയായിരുന്നു. 1855ല്‍ ഖനിയില്‍നിന്നും എക്‌സെല്‍സിയര്‍ എന്ന വജ്രം കണ്ടെടുത്ത് വന്‍വാര്‍ത്ത സൃഷ്ടിച്ചു.
കള്ളിനനന്‍ സ്ഥിതി ചെയ്തിരുന്നത് ഖനിയില്‍നിന്നും 18 അടി താഴ്ചയിലായിരുന്നു. കള്ളിനന്‍ ലോകത്തിലെ എല്ലാ വജ്രങ്ങളുടെയും ചക്രവര്‍ത്തിയെന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പല ചലനങ്ങളുടെയും ഫലമായി 118 കോടി വര്‍ഷം മുന്‍പ് ഭൂമിയുടെ ഉപരിതലത്തിന് സമീപമെത്തിയ വജ്രം മറഞ്ഞുകിടക്കുകയായിരുന്നു. വെല്‍സ് കണ്ടെത്തും വരെ 10 സെന്റി മീറ്റര്‍ നീളവും 6.35 സെന്റി മീറ്റര്‍ വീതിയുമുള്ള കള്ളിനന് 621. 2 ഗ്രാം ഭാരമുണ്ടായിരുന്നു. പിന്നീട് ജൊഹാനസ്ബര്‍ഗിലെ സ്റ്റാന്‍ഡേഡ് ബാങ്കില്‍ പ്രദര്‍ശനത്തിനായി വച്ചിരുന്നു. വജ്രത്തിന് ഖനിയുടെ സ്ഥാപകനായി തോമസ് കള്ളിനന്റെ പേരും നല്‍കി.
വെളുപ്പില്‍ കുറച്ച് നീല കലര്‍ന്ന നിറമുള്ളതായിരുന്ന കള്ളിനന്‍ ഇംഗ്ലണ്ടിലേക്ക് എത്തിക്കണമായിരുന്നു. കള്ളിനനെ ആരെങ്കിലും കൊള്ളയടിക്കുമോയെന്ന് അധികാരികള്‍ക്ക് പേടിയുണ്ടായിരുന്നു. അതിനാല്‍ ഒരു രഹസ്യനാടകം അധികൃതര്‍ തയാറാക്കി. ഒരു ആവിക്കപ്പലിനുള്ളില്‍ കള്ളിനന്‍ ആനയിക്കപ്പെട്ടു. പിന്നാലെ ഉപചാരപൂര്‍വം ക്യാപ്റ്റന്റെ കാബിനില്‍ വജ്രം വച്ചു പൂട്ടി. കപ്പിലില്‍ സൈനികരെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചുട്ടുണ്ടായിരുന്നു. കള്ളന്റെ ഈ ലണ്ടന്‍ യാത്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി.
എന്നാല്‍ കപ്പലിനുള്ളിലുണ്ടായിരുന്നത് വ്യാജ വജ്രമായിരുന്നു. യഥാര്‍ഥ കള്ളിനെ തപാല്‍ വഴി ദക്ഷിണാഫ്രിക്കയില്‍ നിന്ന് അയച്ചു. അങ്ങനെ ലണ്ടനില്‍ വജ്രം എത്തിച്ചേര്‍ന്നു. ബ്രിട്ടീഷ് രാജാവായ എഡ്വേഡ് ഏഴാമന് വേണ്ടി വജ്രം വാങ്ങിക്കപ്പെട്ടു. ഒന്നര ലക്ഷം ബ്രിട്ടീഷ് പൗണ്ടിനായിരുന്നു കച്ചവടം നടന്നത്. രാജാവ് ഈ വജ്രം ചെറിയ വജ്രങ്ങളാക്കാനായി നെതര്‍ലന്‍ഡ്‌സിലെ ആഷര്‍ സഹോദരന്‍മാരെ ഏല്‍പ്പിച്ചു.
അന്ന് വജ്രം മുറിക്കാനുള്ള സാങ്കേതിക വിദ്യകളില്ല. ആഴ്ചകള്‍ നീണ്ട പഠനത്തിന് ശേഷം കള്ളിനനില്‍ ഒരു പ്രത്യേക സ്ഥലത്ത് ഒന്നര സെന്റീമീറ്റര്‍ ദ്വാരമുണ്ടാക്കി അതിലേക്ക് കത്തിപോലുള്ള ഒരു സ്റ്റീല്‍ ഉപകരണം കയറ്റിയാണ് വജ്രത്തെ വിഭജിച്ചത്.