Good News

ക്ലാമത്ത് നദിയെ പഴ അവസ്ഥയിലേക്ക് കൊണ്ടുവരണം; ചരിത്രത്തിലെ ഏറ്റവും വലിയ ഡാം പൊളിക്കലുമായി കാലിഫോര്‍ണിയ

നിയമപരമായ 20 വര്‍ഷത്തെ വാദത്തിനും വെല്ലുവിളികള്‍ക്കും ശേഷം ഒരു നദിയെ അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ അണക്കെട്ട് പൊളിച്ചുമാറ്റുന്നു. കാലിഫോര്‍ണിയയിലെ ക്ലാമത്ത് നദിയെയാണ് അതിന്റെ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് നദിക്ക് കുറുകെ പണിതിട്ടുള്ള നാലു ജലവൈദ്യൂതി അണക്കെട്ടുകളാണ് പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡാം പൊളിക്കലാണ് ഇത്. ക്ലാമത്ത് റിവര്‍ റിന്യൂവല്‍ കോര്‍പ്പറേഷന്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി സ്വതന്ത്രമായി ഒഴുകാന്‍ നദിയുടെ ഒരു ഭാഗം തയ്യാറാക്കാന്‍ തുടങ്ങി. അണക്കെട്ടുകള്‍ പൊളിക്കുന്നത് പസഫിക്കില്‍ നിന്നുള്ള കാട്ടു സാല്‍മണ്‍ മത്സ്യങ്ങള്‍ക്ക് മുകളിലേക്ക് പോകാനും 100 വര്‍ഷമായി ചെയ്യാത്തതിനാല്‍ വീണ്ടും മുട്ടയിടാനും അനുവദിക്കും.

നൂറു വര്‍ഷത്തിനിടയില്‍ ഇതാദ്യമായി ക്ലാമത്ത് നദിയെ അതിന്റെ സ്വതന്ത്രമായി ഒഴുകാന്‍ വിടും. ക്ലാമത്ത് ജലവൈദ്യൂത പദ്ധതി മത്സങ്ങളുടെ സഞ്ചാരത്തെയും ശാസ്താ ഇന്ത്യന്‍ നേഷനിലേക്കുള്ള നദിയുടെ ഒഴുക്കും തടസ്സപ്പെടുത്തിയിരുന്നു. 1925 ല്‍ പണിത കോപ്‌കോ രണ്ടാം നമ്പര്‍ ഡാം പൂര്‍ത്തിയായതോടെ സുസ്ഥിരമായ ഒഴുക്ക് തടസ്സപ്പെടുകയും താഴ്‌വാരത്ത് മരങ്ങള്‍ കൂട്ടമായി വളരുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നദിയുടെ ഒഴുക്കിനായി ആല്‍ഡര്‍, കോട്ടണ്‍ വുഡ് മരങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തിയില്‍ യുറോക്ക് ഗോത്രവും പങ്കാളികളായിട്ടുണ്ട്. മുകള്‍ തടത്തില്‍ മുട്ടയിടുന്നതിനായി സാല്‍മണ്‍ ഈ നദിയിലൂടെ കുടിയേറുമെന്ന് യുറോക്ക് വൈസ് ചെയര്‍മാന്‍ ഫ്രാങ്കി മിയേഴ്‌സ് പറഞ്ഞു. കഴിഞ്ഞ ഒരു നൂറ്റാണ്ടായി, അണക്കെട്ടുകള്‍ നദിയെ ശ്വാസം മുട്ടിക്കുന്നത് ഞങ്ങള്‍ കണ്ടെന്നും പറഞ്ഞു.