Celebrity

പുതിയ ‘പ്രണയ’വുമായി വീഡിയോ പങ്കിട്ട് ലളിത് മോദി; അപ്പോള്‍ സുസ്മിത സെന്‍ എവിടെയെന്ന് നെറ്റിസൺസ്

കാല്‍നൂറ്റാണ്ട് നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനും ഒടുവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുന്‍ ചെയര്‍മാന്‍ ലളിത് മോദി താന്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചു. ലളിത് മോദി വീണ്ടും പ്രണയത്തിലാണെന്ന് പ്രഖ്യാപിക്കാൻ വാലന്റൈൻസ് ദിനംവരെ കാത്തിരുന്നു, അങ്ങനെ നടി സുഷ്മിത സെന്നുമായുള്ള ബന്ധം വേർപെടുത്തലിന് സ്ഥിരീകരണവുമായി.

പ്രണയദിനത്തില്‍, ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റിലൂടെയാണ് മോദി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ പങ്കാളിയുടെ ഐഡന്റിറ്റി സ്വകാര്യമായി സൂക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം പങ്കിട്ട വീഡിയോ ഇരുവരുടെയും നിരവധി പ്രിയപ്പെട്ട നിമിഷങ്ങള്‍ കാണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് പലരും ആശംസകള്‍ നേര്‍ന്നു.

ലളിത് മോദി മിനല്‍ സംഗ്രാനിയെയാണ് ആദ്യം 1991 ല്‍ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് ആലിയ, രുചിര്‍ എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. മിനലിന്റെയും ലളിതിന്റെയും ബന്ധത്തിന് കുടുംബത്തില്‍നിന്ന് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു, പ്രത്യേകിച്ച് മിനലിന് ലളിതിനേക്കാള്‍ 9 വര്‍ഷത്തെ പ്രായക്കൂടുതലുണ്ടായിരുന്നു, കൂടാതെ ഇത് അവരുടെ രണ്ടാം വിവാഹവുമായിരുന്നു. ലളിതുമായുള്ള വിവാഹത്തിന് മുമ്പ്, നൈജീരിയയിലുള്ള ജാക്ക് സാഗ്രാനിയെ മിനല്‍ വിവാഹം കഴിച്ചിരുന്നു. 2018-ല്‍ ക്യാന്‍സര്‍ ബാധിച്ച് സംഗ്രാനി മരിച്ചു.

2022-ൽ, ബോളിവുഡ് നടിയും മുൻ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെന്നുമായി താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മോദി സോഷ്യൽ മീഡിയയിൽ വൻ വിവാദം സൃഷ്ടിച്ചു. മാലിദ്വീപിലെ ഒരു അവധിക്കാല യാത്രയിൽ നിന്നുള്ള അവരുടെടെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെച്ചു. മാത്രമല്ല, അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം ബയോ മാറ്റുകയും ‘മൈ ലവ്’ എന്നതിന് ശേഷം സെന്നിന്റെ ഐജി ഹാൻഡിൽ ചേർക്കുകയും ചെയ്തു.

2010ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മോദിയെ അച്ചടക്കരാഹിത്യം, മോശം പെരുമാറ്റം, സാമ്പത്തിക ക്രമക്കേട് എന്നിവ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2013ല്‍ ഇന്ത്യന്‍ ബോര്‍ഡ് അദ്ദേഹത്തെ ആജീവനാന്തം വിലക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് നാടുകടത്തിയിട്ടും, മോദി ഒരു വിവാദ വ്യക്തിയായി തുടരുന്നു, ഇപ്പോള്‍ ലളിത് മോദി ലണ്ടനില്‍ പ്രവാസ ജീവിതം നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *