സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങളൊക്കെ കുഞ്ഞാറ്റയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്കും മനോജ് കെ ജയനുമൊപ്പം ആശ, ആശയുടെ മകളായ ശ്രേയ, ഇരുവരുടേയും അനിയന് അമൃത് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് കുഞ്ഞാറ്റ പങ്കുവെച്ചിരിയ്ക്കുന്നത്. എല്ലാവര്ക്കും ഒപ്പം സന്തോഷത്തോടെ നില്ക്കുന്ന ചിത്രങ്ങളാണ് കുഞ്ഞാറ്റ പങ്കുവെച്ചിരിയ്ക്കുന്നത്. എന്റെ പ്രിയപ്പെട്ട ക്രൂ എന്നാണ് ചിത്രത്തിന് കുഞ്ഞാറ്റ നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍.

2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞ ശേഷം മനോജ് കെ ജയന് ആശയെ വിവാഹം കഴിക്കുകയായിരുന്നു. ആശയുടെ ആദ്യവിവാഹത്തിലെ മകളാണ് ശ്രേയ. ആശയുമായുള്ള ബന്ധത്തില്‍ മനോജ് കെ ജയന് പിറന്ന മകനാണ് അമൃത്.
https://www.instagram.com/p/C2Khuk7PqKZ/