Movie News

ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ യാചകനായി ധനുഷ്; ശേഖര്‍ കമ്മൂല ചിത്രത്തിന് പേരായി ‘കുബേരന്‍’

ഫിദ, ലവ് സ്റ്റോറി തുടങ്ങി ബാക്ക്-ടു-ബാക്ക് എന്റര്‍ടെയ്നറുകള്‍ നല്‍കുന്നതില്‍ പ്രശസ്തനാണ് ശേഖര്‍ കമ്മുല. ധനുഷും നാഗാര്‍ജുന അക്കിനേനിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ പേരും പോസ്റ്ററും വെള്ളിയാഴ്ച അദ്ദേഹം പുറത്തുവിട്ടു. ധനുഷ് 51 എന്ന് താല്‍ക്കാലികമായി ടൈറ്റില്‍ നല്‍കിയ സിനിമയടെ പേര് ‘കുബേര’ എന്നാണ്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. യക്ഷന്മാരുടെ രാജാവ് കൂടിയായ ഏറ്റവും ധനികനായ ഹിന്ദു ദൈവത്തിന്റെ പേരാണ് കുബേരന്‍. ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ ധനുഷ് അഭിനയിക്കുന്നതായി തോന്നുന്നു. പേരിന് വിപരീതമായി, ഫസ്റ്റ് ലുക്കില്‍ നടന്‍ ഒരു യാചകനെപ്പോലെ കാണപ്പെടുന്നു. അതുതന്നെയാകാം സിനിമയുടെ കഥയും.

തമിഴ്-തെലുങ്ക് ദ്വിഭാഷയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധനുഷ് തെലുങ്ക് വിപണിയില്‍ തന്റേതായ ഇടം നേടാനുള്ള ശ്രമത്തിലാണ്. നേരത്തേ വാത്തി എന്ന ധനുഷിന്റെ സിനിമ സര്‍ എന്ന പേരില്‍ വന്നിരുന്നെങ്കിലും അതിന് സാമ്പത്തിക വിജയം നേടാനായിരുന്നില്ല. എന്നാല്‍ കുബേരയിലൂടെ ആ പേരുദോഷം ധനുഷ് മാറ്റിയെടുത്തേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ധനുഷ്, നാഗാര്‍ജുന, ശേഖര്‍ കമ്മുല എന്നിവരുടെ ചുരുക്കപ്പേരാണ് കുബേരയെ മുമ്പ് ‘ഡിഎന്‍എസ്’ എന്ന് വിളിച്ചിരുന്നത്. അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സുനില്‍ നാരംഗും പുസ്‌കൂര്‍ റാം മോഹന്‍ റാവുവും ചേര്‍ന്ന് നിര്‍മ്മിക്കുന്നത്.