Celebrity

നാലു മാസം മുമ്പ് വിവാഹിതയായ വിശ്വസുന്ദരി മത്സരാര്‍ഥി കാര്‍ അപകടത്തില്‍ മരിച്ചു

മോസ്കോ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിശ്വസുന്ദരി മുന്‍ മത്സരാര്‍ഥി കെന്‍സിയ അലക്സാഡോവെ(30) അന്തരിച്ചു.
ജൂലൈ അഞ്ചിനു റഷ്യയിലെ വെര്‍ ഒബ്ലാസ്റ്റിലുണ്ടായ അപകടത്തിലാണ് അവര്‍ക്ക് പരുക്കേറ്റത്. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു.

അലക്സാഡോവെയുടെ ഭര്‍ത്താവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അവര്‍ സഞ്ചരിച്ചിരുന്ന പോര്‍ഷെ കാര്‍ മ്ളാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടത്തില്‍പ്പെട്ടത്. തെറിച്ചുപോയ മ്ളാവ് കാറിന്റെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്ത് അലക്സാഡോവെയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. അവരുടെ തലയ്ക്കു ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു.

നാലു മാസം മുമ്പായിരുന്നു അലക്സാഡോവെയുടെ വിവാഹം. 2017ലെ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത അവര്‍ റഷ്യയില്‍ അറിയപ്പെടുന്ന മോഡലായിരുന്നു.