വെറും ഏഴുവര്‍ഷമേ വേണ്ടി വന്നുള്ളൂ കൃതി സാനന്‍ ഇന്ത്യയിലെ മികച്ച നടിമാരുടെ പട്ടികയില്‍ എത്താന്‍. 2021 ല്‍ മിമി എന്ന ചിത്രത്തിലൂടെ ദേശീയപുരസ്ക്കാരം നേടാനും നടിക്കായി. ചെറിയകാലം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തിന് പക്ഷേ ആദ്യകാലം അത്ര നല്ലതായിരുന്നില്ലെന്ന് താരം.
2014-ല്‍ ടൈഗര്‍ ഷ്രോഫിനൊപ്പം ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ തുടങ്ങിയത്. അതിനുശേഷം ഗംഭീര വിജയകരമായ പ്രോജക്ടുകളില്‍ ചെയ്തു. എന്നാല്‍ അഭിനയത്തിലേക്ക് കടക്കുന്നതിന് മുമ്പത്തെ കാലത്തെ തന്റെ ദുരനുഭവങ്ങള്‍ താരം ഓര്‍മ്മിച്ചെടുത്തു. ആദ്യത്തെ റാംപ് ഷോ കരയിക്കുന്നത് വരെ എത്തിച്ചെന്നാണ് താരം പറഞ്ഞത്.
കൊറിയോഗ്രാഫി നന്നായി ചെയ്യാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് അവര്‍ തന്നോട് വളരെ മോശമായി പെരുമാറിയെന്നും 50 ലധികം മോഡലുകളുടെ മുന്നില്‍ വെച്ച് വളരെ മോശമായി പെരുമാറിയെന്നും നടി ഓര്‍മ്മിക്കുന്നു.
ഏതോ ഫാം ഹൗസില്‍ ആയിരുന്നു പരിശീലനം. എന്റെ കുതികാല് പുല്ലില്‍ കുടുങ്ങിയതായിരുന്നു കാരണം. എല്ലാവരുടേയും മുന്നിലിട്ട് അവര്‍ വളരെ മോശമായി ശകാരിച്ചതോടെ ഞാന്‍ കരയാന്‍ തുടങ്ങി. വളരെ നേരം പിടിച്ചു നിന്ന ശേഷം ഒടുവില്‍ പൊട്ടിപ്പോകുകയായിരുന്നു. പിന്നീട് ഒരിക്കലും അവരുമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് താരം പറയുന്നു.
കര്‍ലി ടെയില്‍സിന് നല്കിയ അഭിമുഖത്തിലാണ് മോഡലിംഗുമായി ബന്ധപ്പെട്ട തന്റെ ശ്രമത്തെക്കുറിച്ച് കൃതി അനുസ്മരിച്ചത്. മുംബൈയിലേക്ക് മാറിയതിന് ശേഷം മോഡലിംഗിലും സിനിമയിലും ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെ ജിമാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തു. പിന്നീട് തെലുങ്കില്‍ ആദ്യചിത്രം സംഭവിച്ചു. ഹിന്ദിയില്‍ ഹീറോപന്തിക്കൊപ്പം മഹേഷ് ബാബുവിന്റെ കൂടെ നെനോക്കാഡിനിലും അവസരം ലഭിച്ചു.
ഷൂട്ടിംഗ് ഷെഡ്യൂളുകള്ക്കിടയിലെ രണ്ട് മാസത്തെ ഇടവേളയില്‍ ജിമാറ്റ് പരീക്ഷയും എഴുതിയെടുത്തു. ഒരു നിരാശയുണ്ടാകാതിരിക്കാനായിരുന്നു ഈ ബാക്കപ്പ് പ്ലാനെന്നും താരം പറഞ്ഞു. സിനിമേതര കുടുംബത്തില്‍ നിന്നുള്ള എന്റെ മാതാപിതാക്കളുടെ ആശങ്കള മനസ്സിലാക്കിയായിരുന്നു ഈ പ്ലാന്‍ ബി.
ടൈഗര്‍ ഷ്രോഫിനൊപ്പം ഗണപഥ് എന്ന ആക്ഷന്‍ ത്രില്ലറില്‍ അടുത്തതായി അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് കൃതി. ഷാഹിദ് കപൂറിനൊപ്പം പേരിടാത്ത ഒരു റൊമാന്റിക് ചിത്രവും വരുന്നുണ്ട്. ഇതിനൊപ്പം സിനിമാ നിര്‍മ്മാണത്തിലേക്കും താരം കടക്കുകയാണ്. ദോ പാട്ടി എന്ന സിനിമയാണ് ആദ്യ നിര്‍മ്മാണ സംരംഭം. ആഴ്ചകള്‍ക്ക് മുമ്പാണ്,സ്വന്തം സ്റ്റാര്‍ട്ടപ്പ് ഹൈഫനുമായി ബിസിനസ്സിലേക്ക് താരം പ്രവേശിച്ചത്.