ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നായ ദില്‍വാലേ ദുല്‍ഹാനിയ ലേ ജായേംഗേയിലെ കാജലിന്റെ മഴനൃത്തത്തെ അനുസ്മരിപ്പിച്ച് ഒരു വെളുത്ത ടൗവ്വല്‍ ഉടുത്ത് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ നടത്തിയ നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ച് കൊല്‍ക്കത്ത യുവതി. 2017 ലെ മിസ് കൊല്‍ക്കത്ത മത്സരത്തിലെ വിജയിയാണെന്ന് അവകാശപ്പെടുന്ന സന്നതി മിത്ര എന്ന യുവതിയാണ് ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെ ഞെട്ടിച്ചത്.
ഹിറ്റ് ബോളിവുഡ് ചിത്രമായ ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗേ’യിലെ ഗാനത്തിനായിരുന്നു ഇവര്‍ ചുവടുവെച്ചത്. ഒരു വെളുത്ത ടൗവ്വലും സ്ലിപ്പറും ധരിച്ചായിരുന്നു നൃത്തം. കുട്ടികളുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളുടെ ഒരു വലിയ ജനക്കൂട്ടത്തിന് മുന്നിലായിരുന്നു ടവല്‍ ഇടയ്ക്ക് തുറന്നൊക്കെയുള്ള നൃത്തം. അന്താരാഷ്ട്ര പുരുഷ ദിന ആശംസകള്‍ നേര്‍ന്ന് അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
”അന്താരാഷ്ട്ര പുരുഷ ദിനാശംസകള്‍. നിങ്ങളുടെ ധൈര്യം, ദയ, സഹാനുഭൂതി എന്നിവയാല്‍ മറ്റുള്ളവര്‍ക്ക് പ്രചോദനവും നല്‍കുന്നത് തുടരട്ടെ.” അവര്‍ എഴുതി. രണ്ട് മണിക്കൂറിനുള്ളില്‍ വീഡിയോ 200,000-ത്തിലധികം കാഴ്ചകള്‍ നേടി, മിക്ക ഉപയോക്താക്കളും അവളെ കുറ്റപ്പെടുത്തി. കൂടുതല്‍ കാഴ്ചകള്‍ ലഭിക്കാന്‍ ‘വിലകുറഞ്ഞ തന്ത്രങ്ങള്‍’ ഉപയോഗിക്കുന്നെന്നാണ് പരിഹാസം. മറ്റുള്ളവര്‍ പൊതുസ്ഥലത്ത് ‘അശ്ലീല’ നൃത്തത്തിന് അവള്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.
മുമ്പ് ഇവര്‍ ഒരു ദുര്‍ഗാ പൂജ പന്തലില്‍ ക്ലേവേജ്-ബെറിംഗ് ടോപ്പ് ധരിച്ച മറ്റ് രണ്ട് സ്ത്രീകള്‍ക്കൊപ്പം ഒരു വിവാദ ഫോട്ടോയില്‍ ഇടം നേടിയിരുന്നു. മിസ് കൊല്‍ക്കത്ത 2016 കിരീടം താന്‍ നേടിയെന്ന് പറയുന്ന ഹേമോശ്രീ ഭദ്രയ്‌ക്കൊപ്പം മിത്രയും സോഷ്യല്‍ മീഡിയ ട്രോളിംഗിന്റെ ലക്ഷ്യമായി മാറിയിരുന്നു, ഇത് ഒരു മതപരമായ പരിപാടിക്ക് അനുചിതമെന്ന് വിലയിരുത്തിയാണ് ആള്‍ക്കാര്‍ ട്രോളിംഗിന് ഇരയാക്കിയത്.