Celebrity

കിം കര്‍ദാഷിയാന്റെ നഗ്‌ന പാദത്തിന്റെ ചിത്രം; കാലിലെ ആഭരണങ്ങളുടെ വില വീടിന്റെ വിലയേക്കാള്‍ കൂടുതല്‍

ആഭരണങ്ങളോടുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍, കിം കര്‍ദാഷിയാന് പരിധികളൊ ന്നുമില്ല. റിയാലിറ്റി ടിവി താരവും സ്ഥാപകയുമായ അവര്‍ അവധിക്കാലം ആഘോഷി ക്കുന്നതിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരി ക്കുന്നത്. ആഭരണമണിഞ്ഞ വെറും കാല്‍ മാത്രം കാണിച്ചിരിക്കുന്ന ചിത്രം ആരാധക രെ അമ്പരപ്പിച്ചു. എന്നാല്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ഫോട്ടോയുടെ ഗുട്ടന്‍സ് രത്‌നവ്യാപാര ബിസിനസില്‍ ജോലി ചെയ്യുന്ന ജൂലിയ ഹാക്കമാന്‍ ഷാഫെ പുറത്തു വിട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്.

താരം ഇട്ടിരിക്കുന്ന കാല്‍ ആഭരണങ്ങള്‍ക്ക് നടിയുടെ വീടിനേക്കാള്‍ വില കൂടുതലാ ണെന്നായിരുന്നു ജൂലിയയുടെ വെളിപ്പെടുത്തല്‍. ഏപ്രില്‍ 25 നായിരുന്നു കിം ഇന്‍സ്റ്റാ ഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. താരത്തിന്റെ അവധിക്കാല ചിത്രങ്ങളുടെ ഒരു പരമ്പര യിലായിരുന്നു നഗ്നപാദത്തിന്റെയും ഫോട്ടോ ഉള്‍പ്പെട്ടത്. ”ഞങ്ങള്‍ അവധിക്കാലത്ത് ചെയ്യുന്ന കാര്യങ്ങള്‍” എന്നായിരുന്നു താരത്തിന്റെ അടിക്കുറിപ്പ്. നാലാമത്തെ ഫോട്ടോ യില്‍, കിം ബീച്ചില്‍ നഗ്‌നപാദയായി കാണപ്പെടുന്നു. അടുക്കിവച്ചതും മിന്നുന്നതുമായ ഒരു കൂട്ടം വജ്രങ്ങള്‍ ചേര്‍ത്ത ആഭരണം ധരിച്ച അവളുടെ പാദങ്ങള്‍ കാണിക്കുന്നു.

കിമ്മിന്റെ മിന്നുന്ന ബീച്ച് ലുക്ക് ജൂലിയ വിശദീകരിച്ചു. ഒരു ലളിത മായ ടെന്നീസ് ബ്രേസ്ലെറ്റ്, ഒരു പിങ്ക് നീലക്കല്ല്, ഡയമണ്ട് ബ്രേസ്ലെറ്റ് എന്നിവ യായിരുന്നു. ”ഒരു പിങ്ക് നീലക്കല്ലും ഡയമണ്ട് ടെന്നീസ് ബ്രേസ്ലെറ്റും മഞ്ഞയും വെള്ള യും നിറത്തി ലുള്ള ഡയമണ്ട് ടെന്നീസ് ബ്രേസ്ലെറ്റും ഉണ്ട്… കടല്‍ത്തീരത്ത് നിങ്ങളുടെ കാലില്‍ ഇത്രയ ധികം പണം ധരിക്കുന്നതിലെ തികഞ്ഞ അശ്രദ്ധയാണ് കിം കെയെ ഞാന്‍ ഇഷ്ടപ്പെടാന്‍ കാരണം. ഈ ബ്രേസ്ലെറ്റുകളില്‍ ഒന്ന് എന്റെ കൈയ്യില്‍ ഉണ്ടായിരു ന്നെങ്കില്‍, ഞാന്‍ ഒരിക്കലും അത് കാലില്‍ ധരിക്കാന്‍ ധൈര്യപ്പെടില്ല.” ജൂലിയ വിശദീ കരിച്ചു.

കിമ്മിന് വിലയേറിയ ആഭരണങ്ങളോടുള്ള ഇഷ്ടത്തെക്കുറിച്ച് നമുക്കറിയാം. അവരുടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വാങ്ങലുകളില്‍ ഒന്നായിരുന്നു ‘അട്ടല്ല ക്രോസ്’ പെന്‍ഡന്റ്. 1987 ലെ ചാരിറ്റി ഗാലയില്‍ അന്തരിച്ച രാജകുമാരി ഡയാന ധരിച്ചിരുന്ന ഒരു പുരാതന അമേത്തിസ്റ്റ് പീസാണിത്. 2023 ല്‍ സോത്ത്ബീസ് ലേലത്തില്‍ കിം ഈ ‘അട്ടല്ല ക്രോസ്’ വാങ്ങി. 1920 കളില്‍ ഗരാര്‍ഡാണ് ഈ കുരിശ് ആദ്യം നിര്‍മ്മിച്ചത്. 5.25 കാരറ്റ് വൃത്താകൃതിയിലുള്ള വജ്രങ്ങളാല്‍ ചുറ്റപ്പെട്ട ചതുരാകൃതിയിലുള്ള അമേത്തിസ്റ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലേലത്തിന് മുമ്പുള്ള എസ്റ്റിമേറ്റിന്റെ ഇരട്ടി വിലയ്ക്ക് 197,453 ഡോളറിനായിരുന്നു കിം ഇത് വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *