Good News

6വയസ്സുള്ളപ്പോള്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായി ; 70 വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബം കണ്ടെത്തി…!

കുട്ടിയായിരിക്കെ തട്ടിക്കൊണ്ടുപോകലിന് ഇരയായയാള്‍ വൃദ്ധനായ ശേഷം വീട്ടില്‍ തിരിച്ചെത്തി. 1951 ല്‍ കാണാതായ ലൂയിസ് അര്‍മാന്‍ഡോ 70 വര്‍ഷത്തിന് ശേഷമാണ് തിരികെ വരുന്നത്. ആറു വയസ്സുള്ളപ്പോള്‍ 10 വയസ്സുള്ള സഹോദരനുമായി കളിച്ചുകൊണ്ടിരുന്ന ലൂയിസ് അര്‍മാന്‍ഡോയെ പലഹാരം വാങ്ങിത്തരാമെന്ന മോഹിപ്പിച്ച് ഒരു സ്ത്രീ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

1951 ഫെബ്രുവരി 21 ന് ചേട്ടന്‍ റോജറിനൊപ്പം കളിക്കുമ്പോഴായിരുന്നു ലൂയിസ് അര്‍മാന്‍ഡോ ആല്‍ബിനോയെ കാലിഫോര്‍ണിയയിലെ വെസ്റ്റ് ഓക്ലന്റ് പാര്‍ക്കില്‍ നിന്നും കാണാതാകുന്നത്. അതിന് ശേഷം അദ്ദേഹത്തെക്കുറിച്ച് ഈ വര്‍ഷം വരെ യാതൊരു വിവരവും ആര്‍ക്കും ഉണ്ടായിരുന്നില്ല. ആല്‍ബിനോയുടെ അനന്തിരവള്‍ അലിദ അലക്വീന്റെ അമ്മാവനെ കണ്ടെത്താനുള്ള തീവ്രമായ അന്വേഷണങ്ങളാണ് ആല്‍ബിനോയെ കണ്ടെത്തുന്നതിലേക്ക് എത്തിച്ചത്. ഇതിനായില്‍ അവര്‍ ഡിഎന്‍എ പരിശോധന, പത്ര കട്ടിംഗുകള്‍, ഓക്ലാന്റ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ്, എഫ്ബിഐ, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസ് എന്നിവയുമൊക്കെയായി ചേര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ ഫലം കാണുകയായിരുന്നു.

ലൂയിസ് ആല്‍ബിനോ വിയറ്റ്നാമിലേക്ക് രണ്ടു തവണ പോയി വന്ന അദ്ദേഹം ഇപ്പോള്‍ വിരമിച്ച അഗ്നിശമന സേനാംഗവും മറൈന്‍ കോര്‍പ്സ് വെറ്ററനുമാണ്. ഇപ്പോള്‍ 78 ാം വയസ്സില്‍ തന്റെ ജേഷ്ഠണ്‍ റോജര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി അദ്ദേഹം വീണ്ടും സന്ധിച്ചു. കഴിഞ്ഞ മാസമാണ് നാലു വയസ്സിന് മൂത്ത ജേഷ്ഠന്‍ റോജര്‍ കാന്‍സര്‍ ബാധിതനായി മരണപ്പെട്ടത്. അതിന് മുമ്പ് അരനൂറ്റാണ്ടിന് ശേഷം റോജറിന്റെ മരണത്തിന് സഹോദരങ്ങള്‍ ഹൃദയസ്പര്‍ശിയായ ഒരു ഒത്തുചേരല്‍ പങ്കിട്ടു.

2020ല്‍ ഒരു ഓണ്‍ലൈന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ആല്‍ബിനോയുമായി 22 ശതമാനം പൊരുത്തം കണ്ടെത്തിയതോടെയാണ് അലിദയുടെ അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് കുടുംബചരിത്രത്തിന്റെ പരിശോധന നടത്തി. തന്റെ പെണ്‍മക്കളോടൊപ്പം, പ്രാദേശിക ലൈബ്രറികളിലെ പഴയ ന്യൂസ്‌പേപ്പര്‍ ആര്‍ക്കൈവുകളും മൈക്രോഫിലിമുകളും അലക്വിന്‍ അരിച്ചുപെറുക്കി. ഒടുവില്‍ ലൂയിസ് ആല്‍ബിനോയുടെ ചിത്രങ്ങള്‍ കണ്ടെത്തി. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിഗൂഢത പരിഹരിക്കുന്നതില്‍ അലിദയുടെ ദൃഢനിശ്ചയമാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായത്.

നിര്‍ഭാഗ്യവശാല്‍, 2005-ല്‍ 92-ആം വയസ്സില്‍ മരണമടഞ്ഞ റോജറിന്റെയും ആല്‍ബിനോയുടേയും മാതാവിന് ഈ ദുരൂഹത പരിഹരിക്കുന്നത് കാണാന്‍ ഭാഗ്യമുണ്ടായില്ല. പക്ഷേ റോജറിന്റെ അവസാന നാളുകള്‍ സമാധാനപൂര്‍ണമായിരുന്നെന്ന് അലക്വിന്‍ വിശേഷിപ്പിച്ചു. ചെറുപ്പത്തിലേ ഇരയാക്കപ്പെട്ട തട്ടിക്കൊണ്ടുപോകലിന്റെയും കിഴക്കന്‍ തീരത്തേക്കുള്ള യാത്രയുടെയും ഭാഗങ്ങള്‍ അല്‍ബിനോ ഓര്‍മ്മിക്കുന്നുണ്ടെങ്കിലും ആ അനുഭവങ്ങള്‍ സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് ചുറ്റുമുള്ളവര്‍ ആവശ്യപ്പെട്ടതിനാല്‍ അത് വെളിപ്പെടുത്താന്‍ ആല്‍ബിനോ തയ്യാറായില്ല.