Celebrity

ടോക്‌സിക്കിനായി വാങ്ങിയത് 15 കോടി ; സൂപ്പര്‍നായികമാരുടെ പട്ടികയിലേക്ക് കിയാരയും

കെ.ജി.എഫ് കഴിഞ്ഞതോടെ യാഷ് നായകനാകുന്ന ടോക്‌സിനെക്കുറിച്ചാണ് അടുത്ത സംസാരം മുഴുവനും. ഈ സിനിമയിലൂടെ നടി കിയാര അദ്വാനി ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ എത്തിയിരിക്കു കയാണ്. സിനിമയ്ക്കായി താരത്തിന് വന്‍തുകയാണ് പ്രതിഫലം കിട്ടിയതെന്നാണ് വിവരം. മുന്‍കാല നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിന്റെ ഭാഗമാകാന്‍ നടി 15 കോടി രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം.

വാര്‍ത്ത ശരിയാണെങ്കില്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവരുടെ തെ ക്കന്‍ പ്രോജക്ടുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ നിര യിലേക്ക് കിയാരയും എത്തും. എസ്.എസ്. രാജമൗലിയുടെ എസ്.എസ്.എം.ബി 29 ന് പ്രി യങ്ക ചോപ്ര 30 കോടി രൂപ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കല്‍ക്കി 2898 എ. ഡി യില്‍ ദീപിക പദുക്കോണിന് 20 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് വിവരം. പ്രസവാവധിക്ക് പോകുന്നതിന് മുമ്പുള്ള കിയാരയുടെ അവസാന പ്രോജക്ടായിരിക്കും ടോക്സിക്.

ടോക്സിക് എന്ന ചിത്രം നടിയുടെ കന്നഡയിലെ അരങ്ങേറ്റ ചിത്രം കൂടിയാണ്. റാം ചരണിനൊപ്പം അഭിനയിച്ച തെലുങ്ക് അരങ്ങേറ്റ ചിത്രമായ ഗെയിം ചേഞ്ചറിന് നടിക്ക് 5 കോടി രൂപ പ്രതിഫലം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാര്‍ 2 ല്‍ ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍.ടി.ആറിനും ഒപ്പവും കിയാര അഭിനയിക്കുന്നുണ്ട്. അയന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന വാര്‍ 2 2025 ഓഗസ്റ്റ് 14 ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. അതേസമയം യാഷ് നായകനാകുന്ന ചിത്രത്തില്‍ കിയാര അഭിനയിക്കുന്നുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല. അവര്‍ ചിത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും യാഷിനൊപ്പം നായികയായി അഭിനയിക്കുന്നുണ്ടെന്നും ശക്തമായ അഭ്യൂഹങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *