Celebrity

ആദ്യ ചുംബനവും പ്രണയവും വിരഹവുമെല്ലാം കൗമാരകാലത്ത്; പതിനഞ്ചാം വയസ്സില്‍ കന്യകാത്വം നഷ്ടമായെന്ന് കോള്‍ കര്‍ദാഷിയാന്‍

പതിനഞ്ചാം വയസ്സില്‍ തന്റെ കന്യകാത്വം നഷ്ടമായതായി നടിയും റിയാലിറ്റി താരവും വ്യവസായിയുമൊക്കെയായ കോള്‍ കര്‍ദാഷിയാന്‍. അത് തനിക്ക് വേദനാജനകമായ അനുഭവമായിരുന്നെന്നും നടി പറഞ്ഞു. തന്റെ കൗമാരകാലത്തെ ആദ്യ ചുംബനവും പ്രണയവും വിരഹവുമെല്ലാം താരം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

സംഭവം അനുസ്മരിച്ചുകൊണ്ട് കോള്‍ പറഞ്ഞു. ”എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാത്ത പ്രായത്തില്‍ കന്യകാത്വം നഷ്ടപ്പെടുന്നത് തമാശയല്ല. വിചിത്രമായ കാര്യമാണ്. അത് ആസ്വാദ്യകരമായ ഒന്നല്ല. ഭയവും വേദനിപ്പിക്കുന്നതുമായ അനുഭവമാണ്. കന്യാകാത്വം നഷ്ടപ്പെടുമ്പോള്‍ തനിക്ക് 15 വയസ്സായിരുന്നു. അവന്‍ ലൈംഗികതയില്‍ മുന്‍ പരിചയമുള്ള ഒരു മുതിര്‍ന്ന ആളായിരുന്നു.”

36 കാരിയായ റിയാലിറ്റി താരത്തിന്റെ ഭര്‍ത്താവ് നിയമപരമായി ഇപ്പോഴും മുന്‍ ലാമര്‍ ഒഡോമു ആണ്. എന്നാല്‍ റാപ്പര്‍ ഫ്രഞ്ച് മൊണ്ടാനയുമായും പിന്നീട് ബാസ്‌ക്കറ്റ്ബോള്‍ കളിക്കാരനായ ജെയിംസ് ഹാര്‍ഡനുമായും താരം ഡേറ്റിംഗ് നടത്തി. 2016 ല്‍ തന്റെ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ യുഎസ് വീക്കിലിക്ക് നല്‍കിയ അഭിമുഖത്തില്‍ താരം ആവര്‍ത്തിക്കുകയായിരുന്നു.