Featured Good News

ഉപേക്ഷിച്ച പ്ലാസ്റ്റിക് കളിപ്പാട്ടം കൊണ്ടെരു വീട് ; ഉപയോഗിച്ചിരി ക്കുന്നത് 6000 ടോയ് കള്‍

എല്ലാ കളിപ്പാട്ടങ്ങളുടെയും 80 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലോ, ഇന്‍സിനറേറ്ററുകളിലോ, സമുദ്രത്തിലോ ആണ് എത്തപ്പെടാറുള്ളത്. എന്നാല്‍ വളര്‍ന്നുവരുന്ന ഈ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കുന്നതിനായി വൃത്താകൃതിയിലുള്ള വീട് നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ആര്‍ക്കിടെക്റ്റ്. ടോയ് സ്റ്റോറി എന്ന് വിളിക്കപ്പെടുന്ന ഈ അതുല്യമായ വീടിന്റെ പുറം ചുവരുകളില്‍ ഘടനാപരമായ ഘടകങ്ങളായും അലങ്കാരങ്ങളായും ഏകദേശം 6,200 ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങളുണ്ട്.

മലയാളി ആര്‍ക്കിടെക്റ്റ് വിനു ഡാനിയേല്‍ ഒരു വൃത്താകൃതിയിലുള്ള വീട് രൂപകല്‍പ്പന ചെയ്തു. അതിന്റെ പുറംഭാഗത്തെ ഭിത്തി മണ്‍കട്ടകള്‍, മംഗലാപുരം ടൈലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ചതാണ്! ഈ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ പുനരുപയോഗത്തിന് അനുയോജ്യമല്ല. അതിനാല്‍, ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ചതിനു പിന്നിലെ പ്രധാന ആശയം പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിക്കുക എന്നതായിരുന്നു.

രസകരമെന്നു പറയട്ടെ, വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വെളിച്ചം ആഗിരണം ചെയ്യാനും വീടിലൂടെ ക്രോസ് വെന്റിലേഷന്‍ പ്രാപ്തമാക്കാനും വേണ്ടിയാണ്. ചുവരുകള്‍ ധാരാളം പ്രകൃതിദത്ത വെളിച്ചം അകത്തേക്ക് കടത്തിവിടുകയും ശുദ്ധവായു എല്ലായ്പ്പോഴും അകത്തളങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

മകന്റെ ലെഗോ ബ്ലോക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിനു ഈ ആശയം കൊണ്ടുവന്നത്. ഇന്ന്, ചുവരില്‍ കളിപ്പാട്ടങ്ങള്‍ കാണുമ്പോള്‍ ആവേശഭരിതരായ കുട്ടികളുടെ പ്രിയപ്പെട്ടതായി ഈ വീട് മാറിയിരിക്കുന്നു.