Oddly News

ഒരു വര്‍ഷം രണ്ടു തവണ വന്‍തുക ലോട്ടറിയടിച്ചാല്‍ എന്തു ചെയ്യും? അതും മാസങ്ങളുടെ വ്യത്യാസത്തില്‍

സ്‌ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകള്‍ മാത്രം വാങ്ങുന്ന കെന്റക്കി വനിതയ്ക്ക് ഒരു വര്‍ഷത്തിനിടയില്‍ വന്‍തുക അടിച്ചത് രണ്ടാം തവണ. 10,000 ഡോളര്‍ സമ്മാനം നേടി മാസങ്ങള്‍ക്കകം 50,000 ഡോളര്‍ സമ്മാനവും ഇവരെ തേടിയെത്തി. ഇവരുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ ജനുവരിയിലായിരുന്നു ആദ്യം ലോട്ടറിയടിച്ചത്.

സ്‌ക്രാച്ച്-ഓഫ് ടിക്കറ്റില്‍ നിന്ന് 10,000 ഡോളര്‍ സമ്മാനമായി യുവതി നേടി. ഈ മാസം വീണ്ടും ഇവര്‍ക്ക് ലോട്ടറിയടിക്കുകയായിരുന്നു. അതും രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമായ 50,000 ഡോളര്‍. വിന്‍ചെസ്റ്ററിലെ ഗ്യാസോലിന്‍ അല്ലിയില്‍ വെച്ചാണ് 50 ഡോളര്‍ വില വരുന്ന മില്യണയര്‍ ക്ലബ് സ്‌ക്രാച്ച്-ഓഫ് ടിക്കറ്റ് വാങ്ങാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു.

വന്‍തുക കിട്ടിയതിനാല്‍ അമിതമായ ആഡംബരത്തിന് മുതിരുന്നില്ലെന്നും തന്റെ ഏറ്റവും പുതിയ വിജയങ്ങള്‍ക്കായുള്ള തന്റെ പദ്ധതികള്‍ എളിമയുള്ളതായിരിക്കുമെന്ന് വിജയി പറഞ്ഞു. ഒരു ഫാന്‍സി കാറില്‍ പോലും കയറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചില കാര്യങ്ങള്‍ തീര്‍ക്കാന്‍ പോകുകയാണെന്നും പറഞ്ഞു