Movie News

പന്ത്രണ്ടാം ക്ലാസ്സ് മുതല്‍ തുടങ്ങിയ പ്രണയം, രഹസ്യമാക്കിവെച്ചത് 15 വര്‍ഷം ; കോവിഡ് കാലത്ത് ലിവിംഗ് ടുഗദറും

പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു താന്‍ ആദ്യമായി ഭര്‍ത്താവ് ആന്റണി തട്ടിലിനെ കണ്ടതെന്നും തങ്ങള്‍ 15 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും കോവിഡ് കാലത്ത് ലിംവിംഗ് ടുഗദറില്‍ പോലുമായിരുന്നെന്നും നടി കീര്‍ത്തീസുരേഷ്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ പ്രണയകാലവും ഭര്‍ത്താവുമായി ഉണ്ടായിരുന്ന ബന്ധവും വെളിപ്പെടുത്തിയത്.

ഒരു പുതുവര്‍ഷത്തിലായിരുന്നു ആന്റണി തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നും തന്നേക്കാള്‍ ഏഴുവയസ്സ് കൂടുതലുള്ളയാളാണ് ആന്റണിയെന്നും ആറ് വര്‍ഷമായി അവര്‍ ദീര്‍ഘദൂര ബന്ധത്തിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഡിസംബറില്‍ ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അവരുടെ പ്രണയകഥ നടി ഓര്‍ത്തെടുത്തു. ”ഓര്‍ക്കൂട്ടിന്റെ നാളുകളിലേക്ക് മടങ്ങുന്നു. ഒരിക്കല്‍ ഈ വ്യക്തിയെ തല്ലാന്‍ ഞാന്‍ മുന്‍കൈയെടുത്തപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിയത്. അതിന് ശേഷം ഒരുമാസത്തോളം ചാറ്റിംഗില്‍ ഏര്‍പ്പെട്ടു.

പിന്നീട് ഒരു റെസ്റ്റോറന്റില്‍ വെച്ചു കണ്ടുമുട്ടി. അന്ന് എന്റെ കുടുംബം എന്നോടൊപ്പമുണ്ടാ യിരുന്നു. അന്ന് എനിക്ക് അദ്ദേഹത്തെ കാണാനായില്ല. ഞാന്‍ അയാള്‍ക്ക് ഒരു നോട്ടം മാത്രം സമ്മാനിച്ച് കടന്നുപോയി. പിന്നീട് നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വിവാഹാ ലോചന നടത്താന്‍ വെല്ലുവിളിച്ചു. ഇതിന് മറുപടിയായി 2010 ല്‍ അദ്ദേഹം എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി. 2016 എത്തിയതോടെ കാര്യങ്ങള്‍ ഗൗരവമായി. അദ്ദേഹം ഒരു വിവാഹമോതിരം എന്റെ വിരലില്‍ അണിയിച്ചു. ആ മോതിരം ഞങ്ങള്‍ വിവാഹം കഴിക്കുന്നത് വരെ ഞാന്‍ നീക്കം ചെയ്തിരുന്നില്ല. ഞാന്‍ അഭിനയിച്ച എന്റെ പല സിനിമകളിലും ആ മോതിരം നിങ്ങള്‍ക്ക് കാണാനാകും.” നടി പറഞ്ഞു.

താനും തട്ടിലും ഒളിച്ചോടുന്നതായി പേടിസ്വപ്‌നം കാണാറുണ്ടായിരുന്നെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു. ”അക്ഷരാര്‍ത്ഥത്തില്‍, ഇത് ഒരു സ്വപ്നമാണ്. പക്ഷേ അതൊരു വൈകാരികനിമിഷമായിരുന്നു. കാരണം എന്റെ ഹൃദയം നിറഞ്ഞിരുന്നു. ഞങ്ങള്‍ ഇത് എപ്പോഴും ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഖത്തറില്‍ ജോലി ചെയ്യുകയായിരു ന്നതിനാല്‍ ആറുവര്‍ഷമായി ഞങ്ങളുടേത് വിദൂരബന്ധമായിരുന്നു.” കോവിഡ് -19 പാന്‍ഡെമിക് സമയത്ത് തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്ന് താരം അവകാശപ്പെട്ടു. ”പാന്‍ഡെമിക് സമയത്ത് ഞങ്ങള്‍ ഒരുമിച്ച് ജീവിച്ചു.

അവന്‍ എന്റെ കരിയറിനെ വളരെയധികം പിന്തുണച്ചു. ഈ മനുഷ്യന്‍ എന്നെ കിട്ടിയതില്‍ ഭാഗ്യവാനാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവനെ ലഭിച്ചതില്‍ ഞാനാണ് ഭാഗ്യവതിയെന്ന് നടി പറയുന്നു. 15 വര്‍ഷത്തോളം രഹസ്യമാക്കി വച്ചിരുന്ന ബന്ധം സാമന്ത, വിജയ്, ആറ്റ്ലി, കല്യാണി പ്രിയദര്‍ശന്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങി ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള കുറച്ചുപേര്‍ക്ക് മാത്രം അറിയാമായിരുന്നെന്നും നടി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *