Hollywood

ഷൂട്ടിംഗിനിടയില്‍ നടിയുടെ ടോപ്പ് അഴിഞ്ഞുപോയി ; മാനംരക്ഷിച്ചത് തലയണ- വീഡിയോ

അമേരിക്കന്‍ ഐഡലിന്റെ ഷൂട്ടിങ്ങിനിടെ ഗായികയും അഭിനേത്രിയുമായി കാറ്റിപെറിയ്ക്ക് മാനംരക്ഷിക്കാന്‍ തുണയായത് തലയണ. പരിപാടിക്കിടയില്‍ തന്റെ ടോപ്പ് പൊട്ടിപ്പോയ നടി നാണം മറയ്ക്കാന്‍ മേശയുടെ മറവില്‍ ഇരിക്കേണ്ടി വരികയും പിന്നീട് ഒരു തലയണ കൊണ്ട് മാറിടം മറച്ച് സീറ്റില്‍ ഇരിക്കുന്നതിന്റെയും വീഡിയോ എക്‌സിലൂടെ നടി തന്നെ പുറത്തുവിട്ടു.

തത്സമയ എപ്പിസോഡ് ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. മത്സരാര്‍ത്ഥി റോമന്‍ കോളിന്‍സിന്റെ പ്രകടനത്തിനിടെ കാറ്റി പെറിയുടെ ടോപ്പ് പെട്ടെന്ന് ഒരു വശത്ത് നിന്ന് പൊട്ടിപ്പോകുകയായിരുന്നു. ”ഇറ്റ്‌സ് എ മാന്‍സ് മാന്‍സ് മാന്‍സ് വേള്‍ഡ്” എന്ന ഗാനമായിരുന്നു റോമന്‍ പാടിയത്. ഒരു ഇരുവശങ്ങളും കൂര്‍ത്ത രീതിയില്‍ ലോഹം കൊണ്ട് സൃഷ്ടിച്ചിരുന്ന ടോപ്പായിരുന്നു നടി ധരിച്ചിരുന്നത്.

ഇത് പൊട്ടിപ്പോയപ്പോള്‍ തന്നെ പരിപാടിയുടെ ടീം നടിയെ വളയുകയും ടോപ്പ ശരിയാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഗായകന്‍ ലൂക്ക് ബ്രയാനും വീഡിയോയില്‍ ഹ്രസ്വമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കൈയില്‍ ഒരു കത്രികയുമായി ഗായികയെ സഹായിക്കാന്‍ ലൂക്ക് എത്തുന്നു. പിന്നീട് കാറ്റി പെറിയുടെ മേലങ്കി അഴിച്ചുമാറ്റിയ ശേഷം മാറിടം മറച്ച് കാറ്റി പെറി ഒരു തലയിണ കെട്ടിപ്പിടിച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

ഗായിക തന്റെ ടോപ്പുമായി മല്ലിടുന്നത് ആദ്യമായി കണ്ടത് ഹോസ്റ്റ് റയാന്‍ സീക്രസ്റ്റാണ്. മൂര്‍ച്ചയേറിയ അരികുകള്‍ ഉള്ളതിനാല്‍ സ്വയം മുറിക്കരുതെന്ന് പരാമര്‍ശിച്ച് അദ്ദേഹം അരികിലേക്ക് വരികയും ചെയ്തു. തനിക്ക് പരിപാടിയില്‍ തുടരാന്‍ തന്റെ ടോപ്പ് വേണേെന്നും ഇത് പരിഹരിച്ചില്ലെങ്കില്‍, ഈ ഷോയ്ക്ക് ആഗ്രഹിക്കുന്നതിലൂം കൂടുതല്‍ പ്രേക്ഷകരുണ്ടാകുമെന്നും നടി തമാശയായി പറയുന്നുണ്ട്.

”’മാന്‍സ് വേള്‍ഡ്’ എന്ന ആ ഗാനം എന്റെ ടോപ്പ് ഓഫ് ചെയ്തു കളഞ്ഞു. പക്ഷേ ഇതൊരു സ്ത്രീ ലോകമാണെന്ന് ഞാന്‍ കരുതുന്നു!” കാറ്റി പെറി പിന്നീട് റോമന്‍ കോളിന്‍സിനോട് തമാശയായി പറഞ്ഞു. അമേരിക്കന്‍ ഐഡലിന്റെ സെറ്റില്‍ കാറ്റി പെറി ഒരു വസ്ത്രധാരണത്തില്‍ ബുദ്ധിമുട്ടുന്നത് ഇതാദ്യമല്ല. ഈ മാസമാദ്യം, അവര്‍ ബോട്ടെഗ വെനെറ്റ വസ്ത്രത്തില്‍ ഷോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിംഗിന് ശേഷമുള്ള ഒരു വീഡിയോ പങ്കിട്ടു നടി പങ്കിട്ടതില്‍ ഗായിക വസ്ത്രം അഴിക്കാന്‍ പാടുപെടുന്നതായി കാണപ്പെട്ടു.