സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് പ്രധാന കഥാപാത്രങ്ങളായ ‘ടൈഗര്‍ 3’ ഈ വര്‍ഷത്തെ വാണിജ്യപരമായി ലാഭകരമായ ചിത്രങ്ങളിലൊന്നാണ്. സിനിമയില്‍ കത്രീന കൈഫും ഹോളിവുഡ് താരം മിഷേല്‍ ലീയും തമ്മിലുള്ള ടര്‍ക്കിഷ് ഹമാം ടവല്‍ പോരാട്ടം സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. ഏറെ കഷ്ടപ്പെട്ടായിരുന്നു ഈ രംഗത്തിന്റെ ഷൂട്ടിംഗ് നടത്തിയതെന്ന് കത്രീനയും ലീയും അടുത്തിടെ പറഞ്ഞു. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു കത്രീന സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകളെക്കുറിച്ച് പറഞ്ഞത്.
‘ഹമാം’ സീക്വന്‍സില്‍ എനിക്ക് ഇരട്ടി ശരീരമാണ് നഷ്ടമായത്. വലിയ ക്ഷീണം ഉണ്ടായി. അസുഖബാധിതയായി. ഞാന്‍ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും അടുത്തു പോയി കരഞ്ഞു. ഞാന്‍ വളരെ കഠിനാധ്വാനം ചെയ്തതിനാല്‍ ഇനി ചെയ്യാനാകില്ല എന്ന മട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ‘നിങ്ങള്‍ അത് ചെയ്യാന്‍ പോകുന്നു’ എന്ന മട്ടിലായിരുന്നു അവരെന്നും നടി പറഞ്ഞു. അതേസമയം അതേ സീനിനെക്കുറിച്ച് മിഷേല്‍ ലീയും പ്രതികരിച്ചിരുന്നു.
”അതില്‍ എനിക്ക് അത്ഭുതമില്ല. ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ അത് ഇതിഹാസമാകുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞങ്ങള്‍ രണ്ടാഴ്ചയോളം പോരാട്ടം പഠിക്കുകയും പരിശീലിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ഷൂട്ട് ചെയ്തത്. സെറ്റ് ഡിസൈന്‍ തികച്ചും ഗംഭീരമായിരുന്നു, പോരാട്ടം വളരെ രസകരമായിരുന്നു. ഒരു അന്താരാഷ്ട്ര സിനിമയില്‍ അഭിനയിക്കുന്നത് അതിശയകരമായിരുന്നു.’
”’രണ്ടുപേരും ചേര്‍ന്ന് ശരീരത്തില്‍ പൊതിഞ്ഞ ടൗവ്വല്‍ കൈകാര്യം ചെയ്യുന്നതായിരുന്നു സീക്വന്‍സിലെ ഏറ്റവും വലിയ വെല്ലുവിളി. പ്രധാന വെല്ലുവിളികളില്‍ ഒന്ന് തീര്‍ച്ചയായും വാര്‍ഡ്‌റോബ് ആയിരുന്നു. ഞങ്ങളുടെ ടൗവ്വലുകള്‍ ശരിയായ സ്ഥലത്ത് തന്നെ തുടരേണ്ടതുണ്ടായിരുന്നു. അത് തീര്‍ച്ചയായും ഒരു വെല്ലുവിളിയായിരുന്നു. പിന്നെ ടവ്വലുകള്‍ തുന്നിക്കെട്ടി വെച്ചു. അത് വളരെയധികം സഹായിച്ചു. വളരെയധികം ചലനങ്ങളും ഫൈറ്റ് കൊറിയോഗ്രാഫിയും അതിന് വേണ്ടി വന്നു.” ലീ കൂട്ടിച്ചേര്‍ത്തു.
”മറ്റൊരു വെല്ലുവിളി ഒരു നിശ്ചിത ദൂരത്തില്‍ നിന്ന് അടിക്കുന്നതായിരുന്നു. അത് അപകടകരവും കരുത്തോടെയുള്ള ഇടിക്കും സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ പരസ്പരം വേദനിപ്പിക്കാതിരിക്കാന്‍ രണ്ടുപേരും നന്നായി ശ്രദ്ധിച്ചു. ഞാന്‍ ഒരു പ്രൊഫഷണല്‍ ആണ്. അങ്ങനെ കാര്യങ്ങള്‍ സുഗമമായി നടന്നു. രണ്ടുപേര്‍ക്കും ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ അത് കൃത്യമായി ചെയ്യുകയും ചെയ്തു.” നടി പറഞ്ഞു.