ടൈഗര്‍ 3 യുടെ വിജയാഹ്ലാദത്തിലാണ് കത്രീന കൈഫ്. ഇതിനിടയില്‍ അവര്‍ ഒരു ചുവന്ന സാരിയില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹത്തിന് ഒരു വധു അണിഞ്ഞൊരുങ്ങുമ്പോലെ മനോഹരമായിരുന്നു കത്രീന ആ സാരിയില്‍. ഏതു വസ്ത്രവും മനോഹരമായി ധരിക്കാനും ധരിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും കത്രീന എല്ലായിപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്ത സാരിയാണ് കത്രീന ധരിച്ചിരിക്കുന്നത്. ഷിഫോണ്‍ മെറ്റീരിയലിലാണ് സാരി നിര്‍മിച്ചിരിക്കുന്നത്. സാരിയുടെ അരികുകളില്‍ അലുക്കത്തുകള്‍ പിടിപ്പിച്ചിട്ടുണ്ട്. സാരിക്ക് അനുയോജ്യമായ ചുവന്ന ബ്ലൗസാണ് കത്രീന ധരിച്ചിരുന്നത്. ഹാര്ട്ട്നെക്ക് ഡിസൈന്‍ വരുന്ന ബ്ലൗസിന്റെ നെക്ക്ലൈനില്‍ ഗാല എംബ്രോയിഡറികള്‍ കൊണ്ട് അലങ്കരിച്ചിക്കുന്നു. എന്നാല്‍ കാര്യമായ ചിത്രപ്പണികളോ അലങ്കാരങ്ങേളാ ഇല്ലാത്ത വളരെ പ്ലെയിനായ ഈ സാരിയുടെ വില 109,900 രൂപയാണ്.
മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഡാനിയല്‍ ബോയാറാണ് ഈ സാരിയില്‍ കത്രീനയെ അണിയിച്ചൊരുക്കിയിരിക്കുന്നത്.ചുവന്ന ഐഷാഡോയും ഐലൈനറും, കണ്പീലികളും ഇവര്‍ ധരിച്ചിട്ടുണ്ട്. പിങ്ക് ലിപ്റ്റിക്കാണ് കത്രീന ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ കവിളുകള്‍ കോണ്ടൂര് ചെയ്യുകയും അല്‍പ്പം തിളക്കമുള്ള ഹൈലൈറ്റര്‍ ധരിക്കുകയും ചെയ്തിരിക്കുന്നു.
മുടി തോളിലൂടെ ഒഴുകിക്കിടക്കുന്ന തരത്തില്‍ തുറന്ന ഹെയര്സ്റ്റെയിലാണ് അവര്‍ തിരഞ്ഞെടുത്തത്. വജ്രത്തില്‍ തിര്‍ത്ത കമ്മലുകളും സ്വര്‍ണവളയും കത്രീന ധരിച്ചിരുന്നു. ഒപ്പം ഹീല്‍ ചെരുപ്പുകളാണ് അവര്‍ ധരിച്ചത്. കത്രീനയുടെ ഭംഗിയില്‍ ആകൃഷ്ടരായ നിരവധി ആരാധകര്‍ അവരുടെ ചിത്രത്തിന് പ്രംശസകളുമായി എത്തിയിട്ടുണ്ട്.