Uncategorized

കത്രിനയെ പോരാളിയെന്ന് വിശേഷിപ്പിച്ച് ഭര്‍ത്താവ് വിക്കി: കാരണം ഇതാണ്

003-ല്‍ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രിന കൈഫ് ബോളിവുഡ് സിനിമയില്‍ ചുവടുവച്ചത്. 2005-ലെ മേനേ പ്യാര്‍ ക്യൂന്‍ കിയയൊക്കെ വലിയ വിജയമായിരുന്നു. പിന്നീട് ധാരാളം ഹിറ്റ് ചിത്രങ്ങള്‍ അവരുടേതായി വന്നു. ഇപ്പോള്‍ കത്രിന ബോളിവുഡില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഈ രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കത്രിനയ്ക്ക് ഭര്‍ത്താവ് വിക്കി കൗശലിന്റെ ആശംസകളും എത്തി. ഒരു അഭിമുഖത്തില്‍ കത്രിന 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിക്കിയുടെ മറുപടി. ഇപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവളെ കൂടുതല്‍ അറയുന്നത്. അത് ശരിക്കും പ്രചോദനമാണ്. അവള്‍ ഒരു യാഥാര്‍ഥ പോരാളിയാണ്. കാര്യങ്ങള്‍ ഒന്നും അനുകൂലമല്ലെങ്കിലും അവള്‍ മുന്നോട്ട് പോകും, അവളില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്ന് വിക്കി പറയുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ അവള്‍ എങ്ങനെ ഇതെല്ലാം നേടിയെടുത്തു എന്നത് അവിശ്വസനീയമാണ് എന്ന് വിക്കി പറഞ്ഞു. അവളുടെ ജീവിതയാത്രകള്‍ അവിശ്വസനീയമാണെന്ന് പറഞ്ഞ വിക്കി കത്രിനയെ ഒരു താരമെന്നാണ് വിശേഷിപ്പിച്ചത്. സല്‍മാന്‍ ഖാനൊപ്പമുള്ള ടൈഗര്‍ 3യിലും വിജയ് സേതുപതിക്കൊപ്പമുള്ള മെറി ക്രിസ്മസുമാണ് ഇനി കത്രിനയുടെതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.