Hollywood

ഞങ്ങള്‍ ചുംബനം തുടര്‍ന്നുകൊണ്ടിരുന്നു…; ടൈറ്റാനിക്കിലെ വിഖ്യാതമായ രംഗത്തെക്കുറിച്ച് കേറ്റ്‌

ലോകം മുഴുവന്‍ ആരാധനയോടെ നോക്കിക്കണ്ട ടൈറ്റാനിക്കിലെ പ്രസിദ്ധമായ ചുംബനരംഗത്തിന്റെ ചിത്രീകരണം ഇപ്പോഴും തനിക്ക് ഒരു പേടിസ്വപ്‌നം പോലെയാണെന്ന് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കപ്പലിന് മുകളില്‍ നിന്നുകൊണ്ട് മൂക്ക് ഉരസി നടത്തിയ ചുംബനരംഗം ചെയ്തപ്പോള്‍ മേക്കപ്പ് പരസ്പരം പറ്റാതെ നോക്കാന്‍ ഏറെ കഷ്ടപ്പെട്ടെന്ന് നടി വാനിറ്റിഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംവിധായകന്‍ ജെയിംസ് കാമറൂണിന് ഈ രംഗം ചിത്രീകരിക്കുമ്പോള്‍ മികച്ച ലൈറ്റിംഗ് വേണമെന്നതിനാല്‍ സെറ്റിന്റെ ഒരു ഭാഗത്തേക്ക് പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഹെയര്‍ ആന്‍ഡ് മേക്കപ്പ് ടീമിന് തങ്ങള്‍ക്കൊപ്പം എത്തുവാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ എനിക്ക് അവന്റെ മേക്കപ്പും ബ്രഷുകളും സ്‌പോഞ്ചും മറുവശത്ത് അയാള്‍ക്ക് എന്റെ മേക്കപ്പും ബ്രഷുകളും സ്‌പോഞ്ചുമാണ് കിട്ടിയത്. ഓരോ ടേക്കുകള്‍ക്ക് ഇടയിലും വീണ്ടും വീണ്ടും മേക്കപ്പ് ചെയ്യേണ്ടി വന്നു.

”ഞങ്ങള്‍ ഈ ചുംബനം പല തവണ തുടര്‍ന്നു. എനിക്ക് അതുകൊണ്ടു തന്നെ ധാരാളം തവണ മേക്കപ്പ് ഇടേണ്ടിയും വന്നു. ഇടയ്ക്കിടെ എല്ലാം മേക്കപ്പ് പരിശോധിക്കേണ്ടിയും വന്നുകൊണ്ടിരുന്നു. ഓരോ ടേക്കിനു ശേഷവും അവന്റെ മേക്കപ്പ് എന്റെ മുഖത്ത് പറ്റുന്നതിനാല്‍ ഒരു കാരാമല്‍ ചോക്‌ളേറ്റ് തിന്ന ശേഷം നില്‍ക്കുന്നത് പോലെയായിരുന്നു എന്റെ ലുക്ക്.” നടി പറഞ്ഞു.

കേറ്റിന്റെ ഭാരം കുറഞ്ഞ മേക്കപ്പ് ടേക്ക് സമയത്ത് മുഖത്ത് ഉരസുന്നതിനാല്‍ സമാന അനുഭവമായിരുന്നു ഡികാപ്രിയോയ്ക്കും. എന്നിരുന്നാലും സഹതാരം മികച്ച കാമുകന്‍ ആയതിനാല്‍ രംഗം ഏറ്റവും മനോഹരമായെന്ന് നടി പറഞ്ഞു. അതുകൊണ്ടു തന്നെ ലോകത്തെ എല്ലാ പെണ്‍കുട്ടികളും ലിയനാര്‍ഡോ ഡികാപ്രിയോയാല്‍ ചുംബിക്കാന്‍ ആഗ്രഹിച്ചതില്‍ അതിശയിക്കാനില്ലെന്നും നടി പറഞ്ഞു. അതുപോലെ സിനിമ ചിത്രീകരിക്കുമ്പോള്‍ താനും ജെയിംസ് കാമറൂണും തമ്മില്‍ ഭിന്നതയില്‍ ആയിരുന്നെന്ന വാദവും നടി തള്ളി.

2009ല്‍ ആദ്യ അവതാര്‍ ചിത്രം പുറത്തിറങ്ങുന്നത് വരെ, ടൈറ്റാനിക് എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’ എന്ന സിനിമയിലും കേറ്റും ജെയിംസും വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഈ സിനിമ കേറ്റിനെ ലോകമെമ്പാടുമുള്ള താരമാക്കി, അത് അവള്‍ക്ക് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു.