Oddly News

മഴപെയ്യാന്‍ ഈ ഗ്രാമം ആണ്‍കുട്ടികളെ വിവാഹം ചെയ്യിക്കും; ആചാരം ഇന്ത്യയുടെ ഐടി നഗരത്തിന്റെ തൊട്ടപ്പുറത്ത്

ഒരേസമയം നഗരങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളില്‍ അമരുമ്പോഴും പഴയ പാരമ്പര്യങ്ങളും പൈതൃകങ്ങളും വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതാണ് ഇന്ത്യന്‍ ഗ്രാമങ്ങളുടെ രീതി. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള ഗ്രാമങ്ങളില്‍ ഇപ്പോഴും കൃഷിക്ക് ആവശ്യമായ മഴപെയ്യാന്‍ ഗ്രാമീണര്‍ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും രീതികള്‍ പിന്തുടരുന്നുണ്ട്.

പ്രീതിപ്പെടുത്താന്‍ കുട്ടികളെ പ്രതീകാത്മകമായി വിവാഹം കഴിപ്പിച്ച് കര്‍ണാടകയിലെ ഗ്രാമമാണ് ഇതില്‍ ഏറ്റവും പുതിയ വിശേഷം. ബംഗലുരു നഗരത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്തിച്ചേരാവുന്ന ഹാസന്‍ ജില്ലയുടെ ഭാഗമായ കാരി-കേയറ്റനഹള്ളിയിലാണ് ചടങ്ങ് നടന്നത്. മഴദേവന്‍ കനിഞ്ഞ് മഴ പെയ്യുകയും വിളകള്‍ രക്ഷിക്കുകയും ചെയ്യുമെന്ന് വിശ്വസിച്ച് നാട്ടുകാര്‍ ഒമ്പത് ദിവസം നടത്തുന്ന ആചാരത്തിന്റെ അവസാന ദിവസമാണ് രണ്ട് ആണ്‍മക്കളെ വരനും വധുവുമായി അണിയിച്ചൊരുക്കി വിവാഹം നടത്തുന്നത്.

അഞ്ജന്‍, ഗിരീഷ് എന്നീ കുട്ടികളെയാണ് ഇത്തവണ വധൂവരന്മാരായി തിരഞ്ഞെടുത്തത്. സാധാരണഗതി റാഗി വിള വിതയ്ക്കുമ്പോഴാണ് ഈ ആചാരം. മോശമായ കാലാവസ്ഥയും മഴയുടെ അഭാവവും വിളകള്‍ക്കും അവയുടെ നിലനില്‍പ്പിനും വലിയ ഭീഷണിയാണ്. എന്നാല്‍ ഒമ്പത് ദിവസത്തെ ആചാരം സാഹചര്യം മെച്ചപ്പെടുത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു. അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍, ഗ്രാമവാസികള്‍ തങ്ങളുടെ വിളകള്‍ സംരക്ഷിക്കാന്‍ മഴദൈവങ്ങളെ വിളിച്ച് ഈ പ്രത്യേക പ്രാര്‍ത്ഥന നടത്താറുണ്ട്.

കര്‍ണാടകയില്‍ തന്നെ, പ്രാദേശിക ദേവതകളുടെ പ്രത്യേക പൂജകളും മഴയെ വിളിച്ച് വരുത്തുന്ന പ്രതീകാത്മക പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന നിരവധി ആചാരങ്ങളുണ്ട്. തുംകൂറിലെ പാവഗഡ താലൂക്കില്‍ നടക്കുന്ന ‘ജല്‍ദി’ ആചാരത്തില്‍ മഴ പെയ്യാന്‍ പാറകള്‍ ഉരുട്ടുന്ന പതിവുണ്ട്. മഴയുണ്ടാകാനായി ഗ്രാമദേവതയുടെ ഘോഷയാത്രയും പ്രാദേശിക കുളത്തില്‍ പ്രത്യേക പൂജയും ഇതില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *