വേര്‍പിരിഞ്ഞിട്ട് 37 വര്‍ഷത്തിനുശേഷം ബോളിവുഡ് താരങ്ങളായ റണ്‍ധീര്‍ കപൂറും ബബിതയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. മകളും ബോളിവുഡ് താരവുമായ കരീനാ കപുറാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബോളിവുഡ് താരം രാജ് കപൂരിന്റെ മകനാണു റണ്‍ധീര്‍. റണ്‍ധീറിന്റെയും ബബിതയുടെയും പ്രണയ വിവാഹമായിരുന്നു. 37 വര്‍ഷം മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. പക്ഷേ, വിവാഹമോചനം നേടിയിരുന്നില്ല. അവര്‍ വാര്‍ദ്ധക്യകാലം ഒരുമിച്ച് ചെലവഴിക്കാന്‍ തീരുമാനിച്ചതായി കരീന പറഞ്ഞു.
കരിഷ്‌മയ്‌ക്കും തനിക്കുംവേണ്ടിയാണ് ആ തീരുമാനമെന്ന് അവര്‍ പറഞ്ഞു. പിതാവ് രാജ് കപൂറിന്റെ സിനിമയായ സംഗത്തിന്റെ സെറ്റില്‍വച്ചാണു ബബിതയെ റണ്‍ധീര്‍ കപൂര്‍ പരിചയത്തിലായത്. 1969 ലാണു ബബിത സിനിമയിലെത്തിയത്. 1971 നവംബറില്‍ റണ്‍ധീര്‍ കപൂറും ബബിതയും വിവാഹിതരായി. 1988ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
പക്ഷേ, വിവാഹമോചനത്തിന് അപേക്ഷിച്ചില്ല. ‘ഞാന്‍ മദ്യപാനിയായിരുന്നു. അത് ബബിതയ്‌ക്ക് ഇഷ്‌ടമായില്ല. അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാന്‍ എനിക്ക് ആഗ്രഹമില്ലായിരുന്നു. ബബിതയാണു കുട്ടികളെ വളര്‍ത്തിയത്, അവര്‍ അവരുടെ കരിയറില്‍ മികവ് പുലര്‍ത്തി. ഒരു പിതാവിന് വേറെന്താണ് വേണ്ടത്?’- വേര്‍പിരിയലിനെക്കുറിച്ച് ഒരിക്കല്‍ രണ്‍ധീര്‍ പറഞ്ഞത് ഇങ്ങനെ.




