വന്‍ വിവാദമുണ്ടാക്കിയ എല്‍ 2 എംപുരാനും ഇന്ത്യ മുഴുവന്‍ ശ്രദ്ധേയമായതോടെ ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടപ്പെട്ട പാന്‍ ഇന്ത്യന്‍ നടനായി മാറുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ഇടയ്ക്കിടെ ബോളിവുഡില്‍ മിന്നിമറയാന്‍ എത്തുന്ന താരം ബോളിവു ഡിലെ സൂപ്പര്‍നായിക കരീന കപൂറിനൊപ്പം അഭിനയിക്കാനൊരുങ്ങുന്നു. ഇരുവരും ദായ്‌റ എന്ന സിനിമയ്ക്കായി ഒന്നിക്കുന്നു.
മേഘ്‌ന ഗുല്‍സാറിന്റെ സിനിമയിലാണ് ഇരുവരും ഒരുമിക്കുന്നത്. ക്രൈംത്രില്ലര്‍ ജോണറില്‍ വരുന്ന സിനിമ കരീന കപൂറും പൃഥ്വിരാജും തമ്മിലുള്ള ആദ്യ ഒന്നിക്കലാണ്. മേഘ്ന ഗുല്‍സാറും കരീന കപൂറും അവസാനം ചെയ്ത സിനിമകള്‍ ക്രൈം ത്രില്ലര്‍ ഗണത്തില്‍ വരുന്നതായിരുന്നു. ഗുല്‍സാര്‍ ‘തല്‍വാര്‍’ എന്ന അന്വേഷണാത്മക നാടകത്തിന് നേതൃത്വം നല്‍കിയപ്പോള്‍ കരീനാകപൂര്‍ ജാനെ ജാന്‍, ദി ബക്കിംഗ്ഹാം മര്‍ഡേഴ്സ് എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തി.
മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ പൃഥ്വിരാജ് സിനിമകളും നിരൂപക പ്രശംസ നേടിയ മലയാളം ത്രില്ലറുകളാണ്. മുമ്പ് തല്‍വാര്‍, റാസി എന്നീ ചിത്രങ്ങളില്‍ ഗുല്‍സാറുമായി സഹകരിച്ച ജംഗ്ലീ പിക്ചേഴ്സാണ് ഈ സംരംഭത്തിന്റെ അണിയറക്കാര്‍.