Movie News

”ഭര്‍ത്താവിന്റെ നോട്ടത്തില്‍ ഞാന്‍ ഇപ്പോഴും സെക്‌സിയാണ് ” ; സൗന്ദര്യവര്‍ദ്ധക ചികിത്സകള്‍ ആവശ്യമില്ലെന്ന് കരീന

തന്നെ ഇപ്പോഴും ‘സെക്‌സി’യായി ഭര്‍ത്താവ് കാണുന്നതിനാല്‍ ഒരിക്കലും ബോട്ടക്‌സ് പോലെയുള്ളവ തനിക്ക് ഇതുവരെ ആവശ്യം വന്നിട്ടില്ലെന്നു ബോളിവുഡിലെ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍. പ്രായം കുറയ്ക്കാന്‍ നിരവധി നടിമാര്‍ ബോട്ടോക്സും ഫില്ലേഴ്സ് ചികിത്സയും തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രായത്തിനൊത്ത കഥാപാത്രം ചെയ്യാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതുകൊണ്ടു തന്നെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലോ ചികിത്സകളിലോ താല്‍പ്പര്യം തോന്നുന്നില്ലെന്നും കരീന പറഞ്ഞു.

ഹാര്‍പേഴ്സ് ബസാറുമായുള്ള ഒരു ചാറ്റില്‍, കരീന കപൂര്‍ തന്റെ ഭര്‍ത്താവിന് താന്‍ ‘സെക്‌സി’ ആണെന്നും തന്റെ സിനിമകള്‍ക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് സമ്മതിക്കുന്നയാളാണെന്നും പറഞ്ഞു. ”എനിക്ക് 44 വയസ്സുണ്ട്, എനിക്ക് ഒരിക്കലും സൗന്ദര്യചികിത്സ വേണമെന്ന് തോന്നിയിട്ടില്ല. ബോട്ടോക്സിന്റെയോ സൗന്ദര്യവര്‍ദ്ധക വര്‍ദ്ധനകളുടെയോ ആവശ്യവും തോന്നുന്നില്ല. ഭര്‍ത്താവ് എന്നെ സെക്സിയായി കാണുന്നു. ഞാന്‍ സുന്ദരിയായിതന്നെ കാണപ്പെടുന്നതായി സുഹൃത്തുക്കളും പറയുന്നു.

ഞാന്‍ ഇപ്പോള്‍ എന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങള്‍ ചെയ്യാനും അതില്‍ അഭിമാനിക്കാനുമാണ് ഇഷ്ടപ്പെടുന്നത്. ഞാന്‍ ആരാണെന്ന് ആളുകള്‍ മനസ്സിലാക്കുകയും ചെയ്യുന്ന ജോലിയില്‍ അഭിനന്ദിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.” അവര്‍ പറഞ്ഞു. 44-ാം വയസ്സില്‍ ഫിറ്റും ഗ്ലാമറുമായി കാണപ്പെടുന്നതിന് പിന്നിലെ രഹസ്യങ്ങളും നടി പങ്കുവെച്ചു. ‘എനിക്ക് കഴിവുണ്ടെന്നും ചെയ്യുന്ന ജോലിയില്‍ അര്‍പ്പണബോധം ഉണ്ടെന്നും അതുകൊണ്ടുതന്നെ ജോലിയില്‍ തുടരാന്‍ കഴിയുമെന്ന് ഉറപ്പു വരുത്തുമെന്ന കാര്യത്തില്‍ ആദ്യം മുതല്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു’’.

‘‘ഞാന്‍ എന്നെത്തന്നെ പരിപാലിക്കുകയും ഫിറ്റ്‌നസ് നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. സ്വയം പരിചരണത്തിന് സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കുക, അല്ലെങ്കില്‍ ഫിറ്റ്‌നസ് ദിനചര്യകളിലൂടെ വ്യായാമം ആസ്വദിക്കുക, അല്ലെങ്കില്‍ കുടുംബത്തോടൊപ്പം നല്ല ഭക്ഷണമോ, ഹൃദയംഗമമായ ഒരു ചാറ്റോ അതുമല്ലെങ്കില്‍ ഒരു കുപ്പി വൈന്‍ എന്നിവയൊക്കെ എന്റെ ആത്മാവിന് അത്യന്താപേക്ഷിതമാണെന്നും നടി പറഞ്ഞു.