Celebrity

കരീനയുടേയും സെയ്ഫിന്റെയും മക്കളുടെ വളര്‍ത്തമ്മ; മാസശബളം 2.5 ലക്ഷം രൂപ ?

ബോളിവുഡിലെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചര്‍ച്ചയാകുകയും ചെയ്ത വിവാഹമായിരുന്നു സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ളത്. സെയ്ഫ് അലിഖാന്റെ ആദ്യഭാര്യ നടി അമൃതസിംഗുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സെയ്ഫ് കരീനയെ വിവാഹം കഴിച്ചത്. തുടര്‍ന്ന് കരീനയ്ക്കും സെയ്ഫിനും രണ്ട് ആണ്‍ കുട്ടികള്‍ ജനിച്ചു. 2016-ലാണ് ഇരുവര്‍ക്കും ആദ്യത്തെ മകന്‍ തൈമൂര്‍ ജനിച്ചത്. തുടര്‍ന്ന് 2021-ല്‍ രണ്ടാമത്തെ മകന്‍ ജഹാംഗീറും ജനിച്ചു. മക്കളോടുള്ള കരീനയുടെ കരുതല്‍ പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. തൈമൂറിന്റെയും ജഹാംഗീറിന്റെയും വളര്‍ത്തമ്മയായ ലളിതാ ഡിസില്‍വ അടുത്തിടെ ഒരു അഭിമുഖത്തില്‍ സെയ്ഫിനെയും കരീനയെയും കുറിച്ചും അവരുടെ വീട്ടിലെ ചിട്ടകളെ കുറിച്ചും പങ്കുവെച്ചിരുന്നു.

താരങ്ങളുടെ മക്കളെ നോക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളെ കുറിച്ചും അവര്‍ വ്യക്തമാക്കി. കുട്ടികളെ നോക്കുന്നതിന് പ്രതിമാസം 2.5 ലക്ഷം രൂപ ലളിതാ ഡിസില്‍വയ്ക്ക് ലഭിയ്ക്കുന്നുണ്ടെന്നതായിരുന്നു അഭ്യൂഹം. എന്നാല്‍ ഇത് വെറും കിംവദന്തി മാത്രമാണെന്നായിരുന്നു ലളിത പ്രതികരിച്ചത്. ഈ കിംവദന്തിയോടുള്ള കരീനയുടെ പ്രതികരണത്തെ കുറിച്ചും ലളിത തുറന്നു പറഞ്ഞു. അതേ തുക തനിക്ക് നല്‍കുമോ എന്ന് ലളിത താരത്തോട് ചോദിച്ചു. ഇതിന് ”ഇതെല്ലാം തമാശയാണ് സഹോദരി. അതെല്ലാം കാര്യമായി എടുക്കരുത്.’ -എന്നായിരുന്നു കരീനയുടെ പ്രതികരണം.

എല്ലാവരേയും ഒരുപോലെ സ്വീകരിയ്ക്കുന്ന വീടാണ് സെയ്ഫിന്റെയും കരീനയുടെയുമെന്ന്് ലളിത പറഞ്ഞു. സെലിബ്രിറ്റികള്‍ക്ക് നല്‍കുന്ന ഭക്ഷണം തന്നെയാണ് അവര്‍ ജീവനക്കാര്‍ക്കും നല്‍കുന്നതെന്ന് ലളിത പറയുന്നു. ഇരുവരും മികച്ച വ്യക്തികളാണെന്നും ലളിത പറയുന്നു. സെലിബ്രിറ്റി ദമ്പതികള്‍ എല്ലാ ദിവസവും ഒരേ ഭക്ഷണം ഒരുമിച്ചാണ് കഴിയ്ക്കുന്നത്. ചിലപ്പോള്‍ അവര്‍ ജീവനക്കാര്‍ക്കൊപ്പവും ഇരുന്ന് ഭക്ഷണം കഴിയ്ക്കാറുണ്ട്. സെയ്ഫ് നല്ലൊരു കുക്ക് ആണെന്നും അവര്‍ പറഞ്ഞു. ”അവര്‍ വളരെ ലളിതമായ ആളുകളാണ്. ജോലിക്കാരും കരീനയും സെയ്ഫും ഞങ്ങള്‍ എല്ലാവരും ഒരേ ഭക്ഷണം കഴിക്കുന്ന തരത്തിലാണ് പ്രഭാത ദിനചര്യ. ജീവനക്കാര്‍ക്ക് പ്രത്യേകം ഭക്ഷണം നല്‍കുന്ന രീതിയില്ല. അവര്‍ കഴിയ്ക്കുന്ന ഭക്ഷണം തന്നെ ജീവനക്കാര്‍ക്കും നല്‍കുന്നു.’ – ലളിത വെളിപ്പെടുത്തി.