ബോളിവുഡില്‍ കിംഗാകാന് പരസ്പരം മത്സരിക്കുന്നവരായിട്ടാണ് ഷാരൂഖിനെയും സല്‍മാന്‍ഖാനെയും പൊതുവേ വിലയിരുത്തുന്നത്. മൂന്ന് ദശകം മുമ്പാണ് ബോളിവുഡിലെ കിംഗുകളായ സല്‍മാന്‍ഖാനും ഷാരൂഖ് ഖാനും കരണ്‍ അര്ജുന് ഒരുമിച്ച് ചെയ്തത്. ഇരുവരും സഹോദരന്മാരായി അഭിനയിച്ച സിനിമ കള്‍ട്ട് ക്ലാസ്സിക്കുകളില്‍ ഒന്നായിട്ടാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നതും. ഇരുവരും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നതും ഇതാദ്യമായിരുന്നു. അതിന് ശേഷം ഇരുവരേയും കരണ്‍ അര്ജുന് എന്ന് വിളിക്കപ്പെടുകയും ചെയ്തിരുന്നു.
എന്തായാലും ഇരുവരും ഒരുമിച്ച് ‘കരണ്‍ അര്ജുന്’ സിനിമ കാണുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഒരു പാര്‍ട്ടിയിലാണ് രണ്ടുപേരും പരസ്പരം തോളില്‍ കയ്യിട്ട് ചിരിയോടെ ‘യേ ബന്ധന് തോ’ ഗാനം ആസ്വദിക്കുന്നതിന്റെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പത്താന് സിനിമയിലും ഒരുമിച്ച് എത്തിയിരുന്നു. സല്‍മാന്‍ഖാന്റെ അവസാനം വന്ന സിനിമ ടൈഗര്‍ 3 ആയിരുന്നു. ഇതില്‍ ഷാരൂഖും അതിഥി വേഷത്തില്‍ എത്തിയിരുന്നു. നിലവില്‍ സജിദ് നദിയാദ്വാല നിര്‍മ്മിച്ച് എആര്‍ മുരുഗദോസിന്റെ ‘സിക്കന്തര്‍’ എന്ന സിനിമയിലാണ് സല്മാന് അഭിനയിച്ചു വരുന്നത്.
സുജോയ് ഘോഷിന്റെ ‘കിംഗ്’ ആണ് ഷാരൂഖിന്റെ അടുത്ത സിനിമ. ഈ സിനിമയില്‍ അഭിഷേക് ബച്ചനാണ് വില്ലനായി എത്തുന്നതെന്നാണ് വിവരം. ഷാരൂഖിന്റെ മകള്‍ സുഹാനാഖാനും സിനിമയിലുണ്ട്. മകളും അച്ഛനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് കിംഗ്. സല്മാന് ഖാന്, ഷാരൂഖ് ഖാന്, രാഖി ഗുല്‍സാര്‍, മംമ്ത കുല്‍ക്കര്‍ണി, കാജോള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 1995-ല്‍ പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ ഹിന്ദി-ഭാഷാ ഫാന്റസി ആക്ഷന്‍ മസാല ചിത്രമായിരുന്നു കരണ്‍ അര്ജുന്. രാകേഷ് റോഷനായിരുന്നു സിനിമ സംവിധാനം.