Celebrity

കാനിയുടെ മാനേജരുടെ ജന്മദിനം ; ബിയാന്‍കയുടെ സുതാര്യ വേഷം നാണംകെടുത്തി ; ഇനി കയറ്റില്ലെന്ന് റെസ്‌റ്റോറന്റ് ഉടമകള്‍

പാട്ടുകാരന്‍ കാനി വെസ്റ്റിന്റെ ഭാര്യ ബിയാന്‍കോ സെന്‍സോറിയുടെ വേഷവും നഗ്‌നതയും ഫാഷന്‍ലോകത്തെ വന്‍ ചര്‍ച്ചയാണ്. കാനി വെസ്റ്റ് അടുത്തിടെ തന്റെ മാനേജര്‍ ജോണ്‍ മോണോപ്പോളിയുടെ 48-ാം ജന്മദിനം സാന്താ മോണിക്കയിലെ ജോര്‍ജിയോ ബാല്‍ഡി എന്ന ഇറ്റാലിയന്‍ റെസ്റ്റോറന്റില്‍ ആഘോഷിച്ചപ്പോള്‍ ബിയാന്‍ക അണിഞ്ഞ ഏറെ സുതാര്യമായ വേഷം അതീവ ഫാഷനബിള്‍ ആയിപ്പോയെന്നാണ് വിമര്‍ശനം.

കാനിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അനേകം സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ഏറെ സുതാര്യമായ വസ്ത്രത്തിലാണ് ബിയാന്‍ക പ്രത്യക്ഷപ്പെട്ടത്. അടിവസ്ത്രം ഒഴിവാക്കി ഇറുകിപ്പിടിക്കുന്ന ലെഗ്ഗിംഗിലുമായിരുന്നു ബിയാന്‍കയുടെ പ്രത്യക്ഷപ്പെടല്‍. മിക്കവാറും വസ്ത്രത്തിന് പുറത്ത് മാറിടം പൂര്‍ണ്ണമായും അനാവൃതമാകുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു അത്.

സംഗീത നിര്‍മ്മാതാവ് ജോണ്‍ അവര്‍ അത്താഴം കഴിക്കുന്നതിന്റെ ഒരു ക്ലിപ്പ് പങ്കിടുകയും ഈ പ്രത്യേക ചടങ്ങില്‍ വന്നതിന് തന്റെ പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറയുകയും ചെയ്തു. നടി ജെയിം കിംഗും അമേരിക്കന്‍ ഫുട്‌ബോള്‍ താരം ടോണി ഡിനീറോയും അവര്‍ക്കൊപ്പം ചേര്‍ന്നു. തീന്‍മേശയില്‍ ബിയാങ്കയുടെ വസ്ത്രധാരണം അവള്‍ നഗ്‌നയാണെന്ന പ്രതീതിയാണ് ക്ളിപ്പ് നല്‍കുന്നത്.

അതേസമയം ബിയാന്‍കയുടെ വസ്ത്രത്തില്‍ കാനി അതിശക്തമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. തന്റെ ഭാര്യയെ കാനി ‘ലൈംഗിക വളര്‍ത്തുമൃഗത്തെ’ പോലെ പരേഡ് ചെയ്യിക്കുകയാണെന്നാണ് ആക്ഷേപം. അല്‍പ്പം വസ്ത്രം ധരിപ്പിച്ച് ഭാര്യയെ നടത്തുന്നത് കാനി തുടരുകയാണെങ്കില്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന് ചില പ്രാദേശിക റെസ്റ്റോറന്റ് ഉടമകള്‍ നിലപാട് എടുത്തിരിക്കുകയാണ്. 2020-ല്‍ കാനിയുടെ ഫാഷന്‍ ബ്രാന്‍ഡായ യെസിയുടെ ആര്‍ക്കിടെക്ചറല്‍ ഡിസൈനറായി ബിയാങ്ക പ്രവര്‍ത്തിച്ചിട്ടുണ്ട്. കിം കര്‍ദാഷിയാനുമായി കാനി വിവാഹമോചനം നേടി രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും വിവാഹിതരായത്.