Celebrity Featured

കുഞ്ഞ് അനന്തരവനെ കൈയിലെടുത്ത് വികാരനിര്‍ഭരയായി കങ്കണ റണാവത്ത്

കങ്കണ റണാവത്തിന്റെ സഹോദരന്‍ അക്ഷത് ഒരു ആണ്‍കുഞ്ഞിന്റെ പിതാവായിരിക്കുയാണ്. ഒക്‌ടോബര്‍ 20 തിയതിയാണ് അക്ഷതിനും റിതുവിനും ഒരു ആണ്‍ കുഞ്ഞ് പിറന്നത്. ഇതിന്റെ സന്തോഷത്തിലാണ് കങ്കണ. അശ്വത്ഥാമ റണാവത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തനിക്ക് ഒരു അനന്തിരവന്‍ ജനിച്ച വിവരം ഇന്‍സ്റ്റ്രഗാമിലൂടെയാണ് കങ്കാണ ആരാധകരെ അറിയിച്ചത്.

കുട്ടിയെ കൈകളില്‍ എടുത്തു നില്‍ക്കുന്ന കങ്കണയുടെ അതിവൈകാരികമായ ഒരു ചിത്രവും ഇന്‍സ്റ്റ്രഗാമില്‍ താരം പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ചുകൊണ്ട് ഞങ്ങളുടെ കുടുംബം ഒരു കുഞ്ഞിനാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്ന് കങ്കണ കുറിച്ചു. തന്റെ അമ്മയ്ക്കും സഹോദരിക്കും ഒപ്പം കുഞ്ഞിനെ കൈകളില്‍ പിടിച്ച കങ്കണയേയും കാണാം. സഹോദരന്റെ ഭാര്യ റിതുവിന്റെയും കുഞ്ഞിന്റെയും ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട റിതു നിങ്ങള്‍ ഒരു ചിരിയുള്ള പെണ്‍കുട്ടിയില്‍ നിന്ന് ഒരു ഉദാത്ത സ്ത്രീയും ഇപ്പോള്‍ സൗമ്യമായ അമ്മയായും രൂപാന്തരപ്പെടുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ ഈ മഹത്തായ അധ്യായത്തിന് എന്റെ എല്ലാ സ്‌നേഹവും അനുഗ്രഹവും എന്നായിരുന്നു കങ്കണ കുറിച്ചത്.താരത്തിന്റതായി ഇനി വരാനുള്ളത് തേജസ് എന്ന ചിത്രമാണ്. സര്‍വേഷ് മേവാര സംവിധാനം ചെയ്യുന്ന ചിത്രം ഒക്‌ടോബര്‍ 27 -ന് തിയേറ്ററുകളില്‍ എത്തും. തേജസ് കൂടാതെ കങ്കാണയുടേതായി എമര്‍ജന്‍സിയാണ് അണിയറിയില ഒരുങ്ങുന്ന അടത്ത ചിത്രം. ഇതില്‍ അന്തരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിയാണ് അവര്‍ എത്തുന്നത്.