Movie News

കര്‍ഷകസമരത്തെക്കുറിച്ച് പ്രതികരിച്ച റിഹാനയെ കേറി ചൊറിഞ്ഞു ; കങ്കണയെ റിഹാനയുടെ ആരാധകര്‍ എടുത്തിട്ടു കുടഞ്ഞു

Picture Credit: Instagram & Twitter
എന്തിനെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറുന്ന നടിയല്ല ബോളിവുഡ് താരം കങ്കണാറാണത്ത്. കേന്ദ്രസര്‍ക്കാരിനോടും നരേന്ദ്രമോഡിയോടും ഉളള തന്റെ താല്‍പ്പര്യം താരം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്തിനും അഭിപ്രായം പറയുന്ന നടിക്ക് പക്ഷേ ഹോളിവുഡ്താരം റിഹാനയോട് നടത്തിയ വാക്‌പോരിന് കണക്കിന് കിട്ടി. ഗായികയോട് മോശമായി പെരുമാറിയതിന് താരത്തെ റിഹാനയുടെ ആരാധകരായ നെറ്റിസണ്‍മാര്‍ ട്രോളി കുടഞ്ഞുകളഞ്ഞു എന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.

2021-ല്‍, ഒരു കര്‍ഷകന്റെ പ്രതിഷേധത്തെക്കുറിച്ചുള്ള റിഹാനയുടെ ട്വീറ്റിന് ക്വീന്‍ നടി നടത്തിയ മറുപടിയായിരുന്നു ആരാധകര്‍ ഏറ്റുപിടിച്ചത്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍-ന്റെ ഒരു ലേഖനം പങ്കിട്ടുകൊണ്ട് ‘എന്തുകൊണ്ടാണ് നമ്മള്‍ ഇതിനെക്കുറിച്ച് സംസാരിക്കാത്തത്?’ എന്ന് ഗായിക ട്വീറ്റ് ചെയ്തു. ട്വീറ്റ് ഉദ്ധരിച്ച് പ്ലാറ്റ്ഫോമില്‍ മറുപടിയായി കങ്കണ റണാവത്ത് എഴുതി. ”ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല, കാരണം അവര്‍ കര്‍ഷകരല്ല, അവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ്. അതിനാല്‍ ചൈനയ്ക്ക് നമ്മുടെ ദുര്‍ബലമായ തകര്‍ന്ന രാഷ്ട്രം കൈക്കലാക്കാനും യു.എസ്.എയെപ്പോലെ ചൈനീസ് കോളനിയാക്കാനും കഴിയും… വിഡ്ഢികളേ, ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ വില്‍ക്കുന്നില്ല.” താരം കുറിച്ചു.

എന്നാല്‍ ട്വിറ്ററില്‍ 108 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള റഹാനയുടെ ആരാധകര്‍ക്ക് ഇത് പിടിച്ചില്ല. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രതികരണങ്ങളോടെ ട്വീറ്റ് ഓണ്‍ലൈനില്‍ വൈറലായി. ”കോമാളി, മിണ്ടാതിരിക്കൂ..നിങ്ങള്‍ ആരാണെന്ന് പോലും റിഹാനയ്ക്ക് ഒരു പിടിയുമില്ല.” ഒരാള്‍ കുറിച്ചു. ”റിഹാന അമേരിക്കക്കാരിയല്ലെന്ന് അറിയാമോ? നിങ്ങള്‍ വിഡ്ഢിയാണെന്ന് തോന്നുന്നു.” മറ്റൊരാള്‍ കുറിച്ചു.