Movie News

ഇതുവരെ നടന്നിട്ടില്ലാത്ത മറ്റൊരു പരീക്ഷണം കൂടി ; ‘ഇന്ത്യന്‍ 2’ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു വിസ്മയമാകും

കമല്‍ഹാസന്‍ ശങ്കര്‍ ടീമിന്റെ ‘ഇന്ത്യന്‍ 2’ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോകുന്നത് വമ്പന്‍ ട്രീറ്റ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസുകളോടെ ലോകമെമ്പാടുമുള്ള വലിയ സ്‌ക്രീനുകളില്‍ എത്തുന്ന സിനിമ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു പരീക്ഷണത്തിന് കൂടി മുതിരുകയാണ്. ‘ഇന്ത്യന്‍ 2’ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ നിര്‍മ്മാതാക്കാള്‍ കഠിനശ്രമം തന്നെ നടത്തിയിട്ടുണ്ട്.

എല്ലാ പ്രധാന ഫോര്‍മാറ്റുകളിലും റിലീസ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ഖ്യാതിയുമായിട്ടാണ് ഇന്ത്യന്‍ എത്തുന്നത്. സിനിമ 2ഡി, ഐമാക്‌സ്, എപ്പിക്, 4ഡിഎക്‌സ്,ഐസ് തുടങ്ങി ഒന്നിലധികം ഫോര്‍മാറ്റുകളിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഇത് ദൃശ്യപരമായി കൂടുതല്‍ മിഴിവും ആഴത്തിലുള്ള അനുഭവവും വിശാലമായി പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചിത്രത്തിന്റെ വമ്പന്‍ ബജറ്റ് മനോഹരമായ വിഷ്വല്‍ ട്രീറ്റും വാഗ്ദാനം ചെയ്യുന്നു. ‘ഇന്ത്യന്‍ 2’ ആഗോളതലത്തില്‍ 3,000-ത്തിലധികം സ്‌ക്രീനുകള്‍ ഉള്‍ക്കൊള്ളാന്‍ സാധ്യതയുണ്ട്. 1996-ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ സിനിമയുടെ അടുത്ത ഭാഗമാണ് ‘ഇന്ത്യന്‍ 2’ അഴിമതിക്കെതിരായി പോരാടുന്ന സ്വാതന്ത്ര്യസമര സേനാനി സേനാപതിയുടെ വേഷത്തിലായിരുന്നു ഇന്ത്യന്റെ ആദ്യഭാഗത്ത് കമല്‍ എത്തിയത്.

രണ്ടാം ഭാഗത്തിലും കമല്‍ തന്റെ പോരാട്ടം തുടരും. സിദ്ധാര്‍ത്ഥ്, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, എസ് ജെ സൂര്യ, വിവേക്, ബോബി സിംഹ, നെടുമുടി വേണു എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.