Movie News

കാജലും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു ; 27 വര്‍ഷങ്ങള്‍ക്കു ശേഷം ചരണ്‍തേജിന്റെ ബോളിവുഡ് ചിത്രത്തിലൂടെ

27 വര്‍ഷങ്ങള്‍ക്ക് ശേഷം കാജോളും സംവിധായകന്‍ പ്രഭുദേവയും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു. 1997-ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്ന തെലുങ്ക് സംവിധായകന്‍ ചരണ്‍ തേജ് ഉപ്പളപതിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.

ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്. മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ, സംയുക്ത മേനോന്‍, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കജോള്‍ ഇതാദ്യമായാണ് നസീറുദ്ദീന്‍ ഷായ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഇതിനകം പൂര്‍ത്തിയായി, ടീസര്‍ ഉടന്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടീം.

ഒരു മികച്ച സിനിമാറ്റിക് അനുഭവം ഉറപ്പാക്കാന്‍, നിര്‍മ്മാതാക്കള്‍ പ്രശസ്ത ഛായാഗ്രാഹകന്‍ ജികെ വിഷ്ണുവിനെയും എഡിറ്റര്‍ നവിന്‍ നൂലിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരഞ്ജന്‍ അയ്യങ്കാര്‍, ജെസീക്ക ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്, പ്രൊഡക്ഷന്‍ ഡിസൈനറായി സഹി സുരേഷാണ് വിഷ്വല്‍ സൗന്ദര്യശാസ്ത്രത്തിന് മേല്‍നോട്ടം വഹിക്കുന്നത്. രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വരാണ് ചിത്രത്തിന്റെ സംഗീത ട്രാക്കുകള്‍ ഒരുക്കുന്നത്.

മിന്‍സാര കനവ് എന്ന ഹിറ്റ് ചിത്രത്തിന് വേണ്ടിയാണ് പ്രഭുദേവയും കാജലും അവസാനമായി ഒന്നിച്ചത്. അത് പിന്നീട് ഹിന്ദിയിലേക്ക് സ്വപ്നയ് എന്ന പേരില്‍ മൊഴിമാറ്റം ചെയ്യപ്പെട്ടു.ലസ്റ്റ് സ്റ്റോറീസ് 2 ന്റെ ഒരു എപ്പിസോഡില്‍ അവസാനമായി കണ്ട കാജോളിന്, കൃതി സനോണിനൊപ്പമുള്ള ദോ പാട്ടി, ഇബ്രാഹിം അലി ഖാന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പമുള്ള സര്‍സമീന്‍, മാ എന്ന ഹൊറര്‍ സിനിമ എന്നിവയുള്‍പ്പെടെ നിരവധി പ്രോജക്റ്റുകള്‍ പൈപ്പ് ലൈനിലാണ്. നിലവില്‍ വിജയ് യ്‌ക്കൊപ്പം ഗോട്ടില്‍ അഭിനയിച്ചുവരികയാണ് പ്രഭുദേവ.