നവാഗത സംവിധായിക വര്‍ഷ ഭരതിന്റെ ബാഡ് ഗേളിന്റെ ടീസര്‍ ഉണ്ടാക്കിയ കോലാഹലം ചില്ലറയായിരുന്നില്ല. തൊട്ടുപിന്നാലെ സമാന പാതയില്‍ എത്തുകയാണ് ലെന്‍സ് സംവിധായകന്‍ ജയപ്രകാശ് രാധാകൃഷ്ണന്‍. ‘കാതല്‍ എണ്‍പതു പോട് ഉടമൈ’ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ സിനിമയില്‍ ലിജോമോള്‍ ജോസ്, അനുഷ, വിനീത്, രോഹിണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഫെബ്രുവരി 14 ന് സിനിമ തിയേറ്ററുകളിലെത്തും
സിനിമ സ്വവര്‍ഗ്ഗപ്രണയമാണ് പറയുന്നതെന്ന സൂചന ട്രെയ്‌ലര്‍ തന്നെ നല്‍കുന്നു. ട്രെയിലറില്‍, വിനീതും രോഹിണിയും വിവാഹമോചിതരായ ദമ്പതികളുടെ വേഷം ചെയ്യുന്നു, അവര്‍ മകളുടെ ലൈംഗിക ആഭിമുഖ്യത്തിന്റെ വിഷയം കൈകാര്യം ചെയ്യാന്‍ ഹ്രസ്വമായി വീണ്ടും ഒന്നിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതുമായി ബന്ധപ്പെട്ട സൂചനകള്‍ നല്‍കുന്നതാണ് ട്രെയ്‌ലര്‍.
2023ലെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ‘കാതല്‍ എന്‍പദു പൊതു ഉടമൈ,’ വ്യത്യസ്തമായി കഥ പറയുന്ന സിനിമയാണ്. ശ്രീ ശരവണന്‍ ഛായാഗ്രഹണവും കണ്ണന്‍ നാരായണന്‍ സംഗീതവും നിര്‍വ്വഹിച്ച കാതല്‍ എന്ന ചലച്ചിത്ര സംവിധായകന്‍ ജിയോ ബേബിയാണ് കാതല്‍ എന്നൊരു പൊരുള്‍ ഉടമൈ അവതരിപ്പിക്കുന്നത്.