Celebrity

ജാന്‍വിയ്‌ക്കെതിരെ വലിയ പരാതിയുമായി ജൂനിയര്‍ NTR ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍- വീഡിയോ

ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ സീസണ്‍ രണ്ടുമായി വീണ്ടും എത്തിയിരിയ്ക്കുകയാണ്. ആലിയ ഭട്ട്, വേദാംഗ് റെയ്‌ന, കരണ്‍ ജോഹര്‍ എന്നിവര്‍ ആദ്യ എപ്പിസോഡിന്റെ ഭാഗമായിരുന്നു. തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ജിഗ്രയുടെ പ്രചരണാര്‍ത്ഥം എത്തിയതായിരുന്നു അവര്‍. ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ ട്രെയിലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. അതില്‍ ജാന്‍വി കപൂര്‍, ജൂനിയര്‍ എന്‍ടിആര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ അവരുടെ വരാനിരിക്കുന്ന ചിത്രമായ ദേവാര ഭാഗം 1 ന്റെ പ്രചരണത്തിനായി ഷോയില്‍ എത്തിയതായിരുന്നു. ഷോയുടെ അടുത്ത എപ്പിസോഡില്‍ ഈ താരങ്ങളായിരിക്കും എത്തുന്നത്. അതിന്റെ പുതിയ പ്രൊമോയും പുറത്തിറങ്ങിയിരുന്നു.

പ്രൊമോയില്‍, സെയ്ഫ് അലി ഖാന്‍, ജാന്‍വി കപൂര്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവര്‍ ഷോയില്‍ ഗംഭീരമായ എന്‍ട്രി നടത്തുന്നത് കാണാം. പിന്നാലെ ദക്ഷിണേന്ത്യന്‍ താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ഇരട്ടി രസമാണെന്ന് കപില്‍ ശര്‍മ്മ പറയുന്നു. തുടര്‍ന്ന് ഉത്തരേന്ത്യയിലെ തന്റെ പ്രിയപ്പെട്ട നടി ആരാണെന്ന് കപില്‍ ജൂനിയര്‍ എന്‍ടിആറിനോട് ചോദിക്കുന്നത് കാണാം. അത് എപ്പോഴും ശ്രീദേവിയാണെന്നായിരുന്നു ജൂനിയര്‍ എന്‍ടിആറിന്റെ മറുപടി. ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട നടിയെ കുറിച്ച് ചോദിച്ചാല്‍ അതും ശ്രീദേവിയെന്ന മറുപടിയായിരിയ്ക്കുമെന്നായിരുന്നു സെയ്ഫും ഇതേക്കുറിച്ച് പറഞ്ഞത്.

ശ്രീദേവിയോടൊപ്പമുള്ളപ്പോള്‍ തന്റെ അച്ഛന്‍ ബോണി കപൂര്‍ ദക്ഷിണേന്ത്യക്കാരനായി മാറാറുണ്ടെന്ന് ജാന്‍വി കപൂര്‍ പറയുന്നു. പിതാവ് രാവിലെ ആലു പറാത്തയ്ക്ക് പകരം ഇഡ്ഡലിയും സാമ്പാറും കഴിക്കാറുണ്ടെന്നാണ് ജാന്‍വി പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ ജാന്‍വിയെ കുറിച്ച് പരാതി പറയുന്നതും വീഡിയോയില്‍ കാണാം. ജാന്‍വി ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരാബാദില്‍ എത്തിയപ്പോള്‍ താന്‍ രണ്ട് തവണ വ്യത്യസ്തമായ ഭക്ഷണം കൊണ്ട് കൊടുത്തിരുന്നെന്നും. എന്നാല്‍ താന്‍ ഇപ്പോള്‍ മുംബൈയിലാണെന്നും തനിക്ക് ഒരു തരത്തിലുള്ള ഭക്ഷണം പോലും ജാന്‍വി കൊണ്ടു തന്നിട്ടില്ലെന്നും, അവള്‍ തനിക്കായി ഒരു റെസ്റ്റോറന്റില്‍ നിന്ന് പോലും ഓര്‍ഡര്‍ ചെയ്തിട്ടില്ലെന്നും ജൂനിയര്‍ എന്‍ടിആര്‍ പറയുന്നു. ഇത് കേട്ട് ജാന്‍വി ചിരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രമായ ദേവര പാര്‍ട്ട് 1  സെപ്തംബര്‍ 27നാണ് റിലീസ്. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ആക്ഷന്‍ ഡ്രാമ കൊരട്ടാല ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *