Hollywood

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍സിന്റെ പുറകേ നടക്കാന്‍ ജോണിഡെപ്പിനെ കിട്ടില്ല; വേറെ പണിയുണ്ട്, പടം വരച്ച് ഉണ്ടാക്കിയത് 3.5 മില്യണ്‍ ഡോളര്‍

പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ 6 പുനരുജ്ജീവിപ്പിക്കാന്‍ ഡിസ്‌നി പരമാവധി ശ്രമിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജോണി ഡെപ്പിനെ പ്രൊജക്റ്റില്‍ നിന്ന് പുറത്താക്കി അടുത്തിടെ ബാര്‍ബിയിലൂടെ ഹിറ്റായി മാര്‍ഗോട്ട് റോബിയിലേക്ക് പോയി, പിന്നീട് അതും റദ്ദാക്കപ്പെട്ടു.

എന്നാല്‍ നിര്‍മ്മാതാക്കള്‍ ഇപ്പോഴും ജെഡിയെ തിരികെ ബോര്‍ഡിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജോണിഡൈപ്പ് പെയിന്റിംഗ് ബിസിനസ്സിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും അതില്‍ അദ്ദേഹം വന്‍തുകയാണ് സമ്പാദിക്കുന്നതെന്നുമാണ് വിവരം.

കഴിഞ്ഞ വര്‍ഷം ക്രിയാത്മകമായ കലാസൃഷ്ടികളിലൂടെ അദ്ദേഹം 3.5 മില്യണ്‍ ഡോളറാണ് സമ്പാദിച്ചു കൂട്ടിയത്. ആവശ്യക്കാര്‍ കൂടി അദ്ദേഹത്തിന്റെ വെബ്സൈറ്റ് വരെ തകരാറിലാക്കിയിരുന്നു. ബോബ് ഡിലന്‍, എലിസബത്ത് ടെയ്ലര്‍, അല്‍ പാസിനോ, കീത്ത് റിച്ചാര്‍ഡ്സ് എന്നിവരുടെയെല്ലാം ഛായാചിത്രങ്ങള്‍ക്ക് 5,400 ഡോളര്‍ വരെ ഓണ്‍ലൈന്‍ വാഗ്ദാനം വന്നിരുന്നു.

ജോണി ഡെപ്പ് തന്റെ ചിത്രങ്ങളുടെ അടുത്ത റൗണ്ട് വില്‍പ്പനയിലേക്കും കടന്നിരിക്കുകയാണ്. ഇത്തവണ, ഹീത്ത് ലെഡ്ജര്‍, റിവര്‍ ഫീനിക്‌സ്, ഹണ്ടര്‍ എസ് തോംസണ്‍, ബോബ് മാര്‍ലി എന്നിവരെ അദ്ദേഹം പരീക്ഷിച്ചു. ഓരോ പ്രിന്റുകളും 5,400 ഡോളറിനാണ് വിറ്റത്. ഏകദേശം 780 എണ്ണം വിറ്റു, 42,12,000 ഡോളര്‍ സമാഹരിച്ചു. ‘ഫ്രണ്ട്‌സ് ആന്റ് ഹീറോസ് 2023 – ഫ്രെയിംഡ് പോര്‍ട്ട്ഫോളിയോ സെറ്റ് ഓഫ് ഫോര്‍’ എന്ന് പേരിട്ട പുതിയ സൃഷ്ടികള്‍ 21,000 ഡോളറിന് ലഭ്യമാണ്. ഈ ശേഖരത്തില്‍ നിന്ന് വിറ്റുപോയ കോപ്പികളുടെ എണ്ണം അജ്ഞാതമായി തുടരുന്നു. മൊത്തത്തില്‍, ജോണി ഒരു റൗണ്ട് പെയിന്റ് വഴി കുറഞ്ഞത് 4,233,000 ഡോളറെങ്കിലും നേടിയിട്ടുണ്ട്.

ആംബര്‍ ഹേര്‍ഡുമായുള്ള നിയമ പോരാട്ടത്തിന് പിന്നാലെയാണ് പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ ജോണി ഡെപ്പിനെ തഴഞ്ഞത്. ഫ്രാഞ്ചൈസിയിലേക്ക് ഇനിയൊരിക്കലും മടങ്ങിവരില്ലെന്നും അദ്ദേഹം സൂചന നല്‍കി.